കാര്‍ഗില്‍ സ്‌ഫോടനം: 3 പേര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കാര്‍ഗിലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെ ദ്രാസിലെ ആക്രിക്കടയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ പതിനൊന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടുപേരുടെ നില അതീവഗുരുതരമാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് സ്‌ഫോടനം ഉണ്ടായത് എന്ന് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ആക്രിക്കട സീല്‍ ചെയ്തിട്ടുണ്ടെന്ന് കശ്മീര്‍ പൊലീസ് വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആക്രിക്കടയില്‍ പൊട്ടാതെ കിടന്ന ഷെല്ലാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ഷെല്ലിന്റേതെന്ന് കരുതുന്ന മെറ്റല്‍ ഭാഗം കണ്ടെടുത്തതായി കശ്മീര്‍ എസ്പി അറിയിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിലും ദ്രാസ് മേഖലയില്‍ സ്‌ഫോടനം നടന്നിരുന്നു. അന്ന് കുഴി ബോംബ് പൊട്ടി രണ്ടുവയസുകാരന്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന് ഉപയോഗിച്ച ബോംബാണ് അതെന്ന് പിന്നീട് കണ്ടെത്തി.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 8 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More