കെഎസ്ഇബി വാഴ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് നഷ്ടപരിഹാരം കൈമാറി

കൊച്ചി:  മുവാറ്റുപുഴ വാരപ്പെട്ടിയില്‍ കെഎസ്ഇബി വാഴകൃഷി വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന് നഷ്ടപരിഹാരം കൈമാറി. കോതമംഗലം എംഎല്‍എ ആന്റണി ജോണാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയായ 3.50 ലക്ഷം രൂപ കര്‍ഷകന് കൈമാറിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത്.  വാരപ്പെട്ടി പഞ്ചായത്തിലെ തോമസ് എന്ന കര്‍ഷകന്റെ വാഴകളാണ് വാഴയില ലൈനില്‍ മുട്ടിയതിന്റെ പേരില്‍ കെഎസ്ഇബി ജീവനക്കാര്‍ വെട്ടി നശിപ്പിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓണവിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ വാഴകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയത്. ഇതിനെതിരെ കൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ വൈദ്യുതി മന്ത്രിയും ഇടപെട്ടു. സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് കെഎസ്ഇബിയുടെ നടപടി ന്യായീകരിക്കുന്നതാണെങ്കിലും വിളവെടുപ്പിന് തയാറായ വാഴകളാണ് വെട്ടിയത്, കര്‍ഷകനെ അറിയിച്ചില്ല, കര്‍ഷകനുണ്ടായ സാമ്പത്തിക നഷ്ടം എന്നിവ കണക്കിലെടുത്ത് പ്രത്യേക കേസായി പരിഗണിച്ച് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More