77-ാം സ്വാതന്ത്ര്യദിനം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി

ഡല്‍ഹി: 77-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം. രാജ്യത്തുടനീളം വിപുലമായ രീതിയില്‍ ആഘോഷപരിപാടികളാണ് നടക്കുന്നത്. രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാകയുയര്‍ത്തി. മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയുഷ് ഗോയല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള തൊഴിലുറപ്പ് തൊഴിലാളികള്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെ 1800 പേരെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മണിപ്പൂരിനെ പരാമര്‍ശിച്ചാണ് നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുളള പ്രസംഗം ആരംഭിച്ചത്. രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും സമാധാനത്തിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുകയുളളുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഏതാനും ആഴ്ച്ചകളായി മണിപ്പൂരില്‍ അക്രമത്തിന്റെ തിരമാലകളാണ് നാം കണ്ടത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. നമ്മുടെ അമ്മമാരും സഹോദരിമാരും അപമാനിക്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ മേഖലയില്‍ സമാധാനം പതുക്കെ തിരികെ വരുന്നു. ഇന്ത്യ മണിപ്പൂരിനൊപ്പം നില്‍ക്കുന്നു'-എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 13 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More