കോഴിക്കോട്: പിഴയടയ്ക്കാന്‍ വിസമ്മതിച്ച പൗരാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിന്റെ റിമാന്‍ഡ് കോടതി ഈ മാസം 25 വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹത്തെ കുന്ദമംഗലം കോടതിയില്‍ നേരിട്ട് ഹാജരാക്കിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകുന്നില്ലെന്ന് വാസുവേട്ടന് നിലപാടെടുക്കുകയായിരുന്നു. ഭരണകൂടത്തിന്റെ ഇരട്ട നീതിക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കോടതിച്ചപ്പോള് പറയാനുള്ളത് നേരത്തെ പറഞ്ഞെന്നായിരുന്നു ഗ്രോ വാസുവിന്റെ മറുപടി. അതോടെ നിയമം പാലിക്കാന്‍ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണെന്ന് കോടതി ഓര്‍മപ്പെടുത്തി. എന്നാല്‍, ഭരണകൂടത്തിന്റെ ഇരട്ട നീതിക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഗ്രോ വാസു പറഞ്ഞു. കോടതിയോട് എതിര്‍പ്പില്ല. ഭരണകൂടവും പൊലീസും ഇരട്ടനീതി കാണിക്കുന്നു. കോടതിക്ക് നിയമ പ്രകാരമേ പ്രവര്‍ത്തിക്കാനാകൂ. തെറ്റ് ചോദ്യംചെയ്യുന്നതാണ് തന്റെ രീതി. തെറ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ ജീവന് ത്യജിക്കാന്‍ തയ്യാറാണ്. ദേവരാജനും അജിത പരമേശനും കൊല്ലപ്പെട്ടതില്‍ കേസില്ല. പ്രതിഷേധിച്ച തനിക്കെതിരെ മാത്രം കേസ്. ഇത് ഇരട്ട നീതിയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എട്ടുപേരെ കാട്ടില്‍വെച്ച് മുയലിനെ വെടിവെക്കുംപോലെയല്ലേ വെടിവച്ചുകൊന്നത്. എന്നിട്ടും ഒരുകേസുപോലും ഇല്ല. വേറെ ഏതെങ്കിലും രാജ്യത്ത് നടക്കുമോ. പിണറായി വിജയന് ഒരു കമ്യൂണിസ്റ്റാണോ? അദ്ദേഹമല്ലേ ഏറ്റവും വലിയ കോര്‍പ്പറേറ്റ്? - വാസുവേട്ടന് ചോദിക്കുന്നു. കോടതിക്ക് പുറത്തുവച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.