കോഴിക്കോട്: കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ശക്തിയായി മാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രസംഗം മാത്രം പോരാ പ്രവര്‍ത്തനവും വേണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളെ തനിക്ക് ഓര്മിപ്പിക്കാനുളളതെന്നും എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുനിര്‍ത്തി ഭരിക്കാനാവുമെന്ന് കോണ്‍ഗ്രസ് തെളിയിച്ചതാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കെപിസിസി കോഴിക്കോട്ട് സംഘടിപ്പിച്ച ജനസദസ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോണ്‍ഗ്രസിന് ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റിലേക്ക് തിരികെ വരാനായി. രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധിയിലൂടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലുളള വിശ്വാസം വര്‍ധിച്ചു. പ്രസംഗം മാത്ര പോരാ പ്രവര്‍ത്തനവും വേണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളെ ഓര്‍മിപ്പിക്കാനുളളത്. കോണ്‍ഗ്രസ് ഭരണകാലത്ത് വിവിധ വിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുപോയി. എല്ലാവരെയും ഒന്നിപ്പിച്ച് ഭരിക്കാനാവുമെന്ന് കോണ്‍ഗ്രസ് തെളിയിച്ചതാണ്'- ജിഫ്രി തങ്ങള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മണിപ്പൂരിലും ഹരിയാനയിലും നടക്കുന്ന കലാപങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണമെന്നും ശാന്തിയും സമാധാനവുമാണ് നമുക്ക് വേണ്ടതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യവും മതേതരത്വവും നിലനില്ക്കണമെന്നും അക്രമവും അനീതിയും ചെറുക്കാന്‍ ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.