റെഡ് സോണായിരുന്ന കോട്ടയം മാർക്കറ്റ് തുറന്നു

റെഡ് സോണായിരുന്ന കോട്ടയം മാർക്കറ്റ് തുറന്നു. മാർക്കറ്റിലെ 2 ചുമട്ട് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാർക്കറ്റ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. ഭക്ഷ്യ സാധനങ്ങളുടെ വിതരണം കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ മാർക്കറ്റ് തുറന്നത്. പൂർണമായും അണുവിമുക്തമാക്കിയാണ് മാർക്കറ്റ് തുറന്നത്. മാർക്കറ്റിലേക്ക് ഒരു വഴിയിലൂടെ മാത്രമെ ആളുകളെ പ്രവേശിപ്പിക്കൂ. തെർമൽ സ്കാനിം​ഗ് നടത്തിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങളെ അണുവിമുക്തമാക്കുന്നുണ്ട്. മൊത്ത വ്യാപനത്തിന് വേണ്ടി മാത്രമാണ് ഇപ്പോൾ മാർക്കറ്റ് തുറന്ന നൽകിയിരിക്കുന്നത്. സ്ഥിതി​ഗതികൾ വിലയിരുത്തിയ ശേഷം മാത്രമെ ചില്ലറ വ്യാപാരം അനുവദിക്കൂ. രാവിലെ 7 മണിമുതൽ വൈകീട്ട 5 മണി വരെയാണ് പ്രവർത്തന സമയം.

കോട്ടയത്ത് ചുമട്ട്തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാ​ഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അസുഖം കണ്ടെത്തുന്നതിന് തൊട്ട് തലേദിവസം വരെ ഇയാൾ മാർക്കറ്റിൽ എത്തിയത് പ്രദേശത്ത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. മാർക്ക് കഴിഞ്ഞ ദിവസമാണ് സമ്പൂർണമായി ആടച്ചത്.  അ​ഗ്നി ശമന സേനയും മുൻസിപ്പൽ ജീവനക്കാരും ചേർന്നാണ് പ്രദേശം അണുവിമുക്തമാക്കിയത്. ലോക്ഡൗൺ കാലത്തും മാർക്കറ്റ് സജീവമായിരുന്നു. ഇതിനിടെയാണ് പാലക്കാട് നിന്നും ചരക്കുമായി വന്നയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More