മണിപ്പൂരില്‍ കുക്കി വിഭാഗക്കാരുടെ കൂട്ട ശവസംസ്കാരം ഹൈക്കോടതി തടഞ്ഞു; തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശം

ഇംഫാല്‍: കലാപം ശമിക്കാത്ത മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍ പെട്ട 35 പേരുടെ മൃതശരീങ്ങള്‍ കൂട്ടത്തോടെ സംസ്‌കാരിക്കാനുള്ള ശ്രമം തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ്. മേയ്തേയ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഓഗസ്റ്റ് 9-ന് കേസ് വീണ്ടും കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരാനും മണിപ്പൂര്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതോടൊപ്പം സംസ്കാരത്തിന് മറ്റൊരു സ്ഥലം അനുവദിച്ചു കിട്ടാന്‍ അധികൃതരെ സമീപിക്കാന്‍ കുക്കി വിഭാഗത്തിനു കോടതി അനുമതി നല്കി. ക്രമസമാധാനം പുനസ്ഥാപിക്കാന്‍  സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഉചിതവും ഫലപ്രദവുമായ നടപടികള്‍ കൈക്കൊള്ളണമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരന്‍ അധ്യക്ഷനായ ബെഞ്ച്‌ ആവശ്യപ്പെട്ടു. 

കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെച്ചുവെന്നും കുക്കി സംഘടനകള്‍ അറിയിച്ചു. പ്രാര്‍ത്ഥനകള്‍ തുടരുമെന്നും ഇവര്‍ അറിയിച്ചു.  ഇന്‍ഡിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറ (ഐ.ടി.എല്‍.എഫ്) മാണ് കൂട്ടസംസ്‌കാരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. മൂന്ന് സ്ത്രീകള്‍ അടക്കം 35 മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ സംസ്കാരം നടത്താന്‍ ഉദ്ദേശിച്ച സ്ഥലം തങ്ങളുടെ അധീനതയിലുള്ളതാണെന്നും സംസ്കാരം തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മേയ്തേയ് വിഭാഗം കോടതിയില്‍ അടിയന്തിര ഹര്‍ജി നല്‍കുകയായിരുന്നു. ഇതിലാണ് ഇപ്പോഴത്തെ കോടതി നടപടി.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം കൂട്ടസംസ്‌കാരം അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായാണ് ഇന്‍ഡിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം അറിയിച്ചിരിക്കുന്നത്. പുലര്‍ച്ചെ ഇംഫാലില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവെയ്പ്പ് ഉണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കോടതി അടിയന്തിരമായി കേസ് പരിഗണിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചുരാചന്ദ്പൂര്‍ ജില്ലയിലെ എസ് ബോലിജങ്ങ് ഗ്രാമത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. 

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 15 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More