മുഖ്യമന്ത്രിയെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന് ക്ഷണിച്ചത് കൂട്ടായ തീരുമാനപ്രകാരം- വി ഡി സതീശന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് കൂട്ടായ തീരുമാനപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഇത് സംബന്ധിച്ച വിവാദങ്ങള്‍ അനാവശ്യമാണെന്നും മുതിര്‍ന്ന നേതാക്കളാണ് മുഖ്യമന്ത്രിയെ ക്ഷണിക്കണമെന്ന് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

''ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലുള്ള ആഘാതത്തില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോചിതരായിട്ടില്ല. ഈ അവസരത്തില്‍ അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കേണ്ടതില്ല. ജനമധ്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചതിനെ കുറിച്ച് നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. സത്യം വിജയിക്കുമെന്നാണ് അന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. അവസാനം അവസാനം സത്യം വിജയിച്ചു.''- വി ഡി സതീശന്‍ പറഞ്ഞു. സോളാര്‍ കേസിലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാതെ മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിനെതിരെ യോഗത്തില്‍ കെ സുധാകരനും വി ഡി സതീശനും സംസാരിച്ചു എന്ന വാര്‍ത്തക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകള്‍ എല്ലാവരും അവസാനിപ്പിക്കണം. നാലുമാസം കഴിഞ്ഞാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഒരു മണിക്കൂറിനകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. എം സി റോഡിന് ഉമ്മന്‍  ചാണ്ടിയുടെ പേരിടണമെന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍റെ നിര്‍ദ്ദേശത്തോട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി എം മനോജ്‌ ഫേസ്ബുക്കില്‍ മോശമായാണ് പ്രതികരിച്ചത്. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ തങ്ങള്‍ക്ക് ചുറ്റുമുള്ളവരുടെ നിലവാരം പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 9 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More