പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്: ജെയ്ക്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പുതുപ്പളളി മണ്ഡലത്തില്‍ ജെയ്ക്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്കിന് അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറയ്ക്കാനായത് മികച്ച നേട്ടമായാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്. കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷമാകും വിഷയത്തില്‍ സിപിഎം അന്തിമ തീരുമാനമെടുക്കുക. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറും ഭരിക്കുന്നത് തങ്ങളാണെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ട്. പുതുപ്പളളി പഞ്ചായത്തും എല്‍ഡിഎഫാണ് ഭരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പുതുപ്പളളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍നിന്നുതന്നെ ആകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനുശോചന യോഗത്തിനുശേഷമേ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുളളുവെന്നും കുടുംബം നിര്‍ദേശിക്കുന്നയാളാവും സ്ഥാനാര്‍ത്ഥിയാവുകയെന്നും കെ സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയോടുളള ആദരവ് കണക്കിലെടുത്ത് മത്സരം ഒഴിവാക്കാനുളള ഔന്നത്യം ഭരണപക്ഷം കാണിക്കണമെന്നും മത്സരം ഒഴിവാക്കുന്ന കാര്യം ബിജെപിയും പരിഗണിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. പിന്നീട് പറഞ്ഞ കാര്യം അദ്ദേഹം തിരുത്തിയെങ്കിലും ചാണ്ടി ഉമ്മനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 13 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More