യുഎസ് നാവികസേനയുടെ തലപ്പത്ത് ആദ്യമായി ഒരു വനിതയെ നിയമിച്ച് ബൈഡൻ സര്‍ക്കാര്‍

അമേരിക്കൻ നാവികസേനയെ നയിക്കാൻ ആദ്യമായി ഒരു വനിതയെ നിയമിച്ച് പ്രസിഡന്റ് ജോ ബൈഡൻ. അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയാണ് നിയമിച്ചത്. അതോടെ, യുഎസ് നാവികസേനയുടെ തലപ്പത്തെത്തുന്ന ആദ്യ വനിത, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിൽ അംഗമാകുന്ന ആദ്യ വനിത എന്ന നേട്ടത്തിന് അവര്‍ അര്‍ഹയായി. കോസ്റ്റ് ഗാർഡ് മേധാവി അഡ്മിറൽ ലിൻഡ ഫാഗന് ശേഷം യുഎസ് മിലിട്ടറിയുടെ ഒരു ശാഖയുടെ തലപ്പത്തെത്തുന്ന രണ്ടാമത്തെ വനിതയായിരിക്കും അവർ. കഴിഞ്ഞ വര്‍ഷം ബൈഡന്‍ സര്‍ക്കാര്‍ തന്നെയാണ് ലിൻഡ ഫാഗനേയും നിയമിച്ചത്.

നിലവിൽ നാവികസേനയുടെ വൈസ് ഓപ്പറേഷൻസ് ചീഫ് ആണ് അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റി. 38 വർഷമായി യു എസ് സൈന്യത്തിന്‍റെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന അവരുടെ രാജ്യത്തോടും സെനയോടുമുള്ള കൂറും പ്രവര്‍ത്തന മികവുമാണ് നാവികസേനയുടെ അമരക്കാരിയാക്കാന്‍ കാരണമെന്ന് ജോ ബൈഡൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുഎസ് നേവിയിൽ ഫോർ സ്റ്റാർ അഡ്മിറലായി സ്ഥാനക്കയറ്റം ലഭിക്കുന്ന രണ്ടാമത്തെ വനിത കൂടിയാണ് ഫ്രാഞ്ചെറ്റി. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിലെ ആദ്യ വനിതാ അംഗമെന്ന നിലയിൽ ഫ്രാഞ്ചെറ്റിയുടെ പ്രാധാന്യം ബിഡൻ മനസ്സിലാക്കുന്നുവെന്നും നാവികസേനയിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രചോദനമാകുമെന്ന തീരുമാനമാണ് അദ്ദേഹം എടുത്തിരിക്കുന്നതെന്നും യു എസ് നേവിയുടെ പ്രസ്താവനയില്‍ പറയുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More