കെഎസ്ആര്‍ടിസി പ്രതിസന്ധി; ബിജു പ്രഭാകര്‍ സ്ഥാനം ഒഴിയേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിയാനുളള ബിജു പ്രഭാകറിന്റെ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ ബിജു പ്രഭാകര്‍ ഒഴിയേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധി ഹൈക്കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അന്ന് സിഎംഡി നേരിട്ട് ഹാജരായി ബോധ്യപ്പെടുത്തുന്നതാണ് നല്ലതെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിലാണ് രാജി വയ്ക്കാന്‍ സന്നദ്ധനാണെന്ന് ബിജു പ്രഭാകര്‍ സര്‍ക്കാരിനെ അറിയിച്ചത്. 

കഴിഞ്ഞ ദിവസം ബിജു പ്രഭാകറിന്റെ വസതിയിലേക്ക് ഐ എന്‍ ടി യു സി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതുള്‍പ്പെടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും സി ഐടിയു ഉള്‍പ്പെടെയുളള സംഘടനകള്‍ കുറ്റം മുഴുവന്‍ തന്റെയും മാനേജ്‌മെന്റിന്റെയും തലയില്‍ ഇടുകയാണെന്നും ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശമ്പളവിതരണത്തിന് കോര്‍പ്പറേഷനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ബിജു പ്രഭാകറിന്റെ രാജി പ്രഖ്യാപനം താനറഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കൃത്യമായി നല്‍കിയാല്‍ തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More