ഡല്‍ഹി: ഏക സിവില്‍ കോഡ് വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപായം അറിയിക്കാനുള്ള സമയ പരിധി ഈ മാസം 28 വരെ നീട്ടി. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ഇന്നായിരുന്നു അവസാന തീയതി. മതവിഭാഗങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്ന് ഏകദേശം അരക്കോടിയോളം അഭിപ്രായങ്ങള്‍ ഇതിനകം എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയ നിയമ കമ്മീഷന് സമയ പരിധി നീട്ടിയിരിക്കുന്നത്.
ദേശീയ നിയമ കമ്മീഷന്റെ വെബ്സൈറ്റിലൂടെയും നേരിട്ടും അഭിപ്രായങ്ങള്‍ അറിയിക്കാം. രേഖാമൂലം സമര്‍പ്പിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാനും അവസരമുണ്ട്. ചില സംഘടനകള്‍ നേരിട്ട് ചര്‍ച്ച നടത്തണമെന്നും ആശങ്കകള്‍ ദൂരീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ നേരിട്ടുള്ള ചര്‍ച്ച ആവശ്യമെങ്കില്‍ അതിനു അവസരമൊരുക്കുമെന്ന് നിയമ കമ്മീഷന് അറിയിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നിലവിലുള്ള ദേശീയ നിയമ കമ്മീഷന് വരുന്നതിനു മുന്‍പ് രൂപീകരിക്കപ്പെട്ട കമ്മീഷന് ഈ രീതിയില്‍ പൊതുജനാഭിപ്രായങ്ങള്‍ തേടിയിരുന്നു. ചര്‍ച്ച രേഖ എന്ന നിലയില്‍ 2018 ല്‍ പ്രസിദ്ധീ കരിച്ച രേഖയില്‍ വ്യക്തിനിയമം ഏകീകരിക്കുന്നത് അഭികാമ്യമല്ല എന്നാണ് അഭിപ്രായപ്പെട്ടത്. ഇതിനുശേഷമാണ് പുതിയ നിയമ കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്.