ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയായതിനുപിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. റഫാലാണ് നരേന്ദ്രമോദിക്ക് ബാസ്റ്റില്‍ പരേഡിലേക്കുളള ക്ഷണം ലഭിക്കാന്‍ കാരണമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. 'മണിപ്പൂര്‍ ഇപ്പോഴും കത്തുകയാണ്. യൂറോപ്പ്യന്‍ യൂണിയന് പാര്‍ലമെന്റ് ഇന്ത്യയുടെ ആഭ്യന്തര കാര്യം ചര്‍ച്ച ചെയ്യുന്നു. എന്നിട്ടും പ്രധാനമന്ത്രി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അതിനിടെ റഫാല്‍, അദ്ദേഹത്തിന് ബാസ്റ്റില്‍ ഡേ പരേഡിലേക്കുളള ടിക്കറ്റ് നേടിക്കൊടുത്തു'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ദിദ്വിന സന്ദര്‍ശനത്തിനായി ഫ്രാന്‍സില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബാസ്റ്റില്‍ ഡേ പരേഡില്‍ മുഖ്യാതിഥിയായിരുന്നു. ബാസ്റ്റില്‍ ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഒരുപാട് പ്രത്യേകതയുളള അനുഭവങ്ങളാണ് ബാസ്റ്റില്‍ ഡേ പരേഡ് സമ്മാനിച്ചതെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു. ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവന് മക്രോണ്‍ ഫ്രാന്‍സിന്റെ പരമോന്നത പുരസ്കാരമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ ലീജണ്‍ ഓഫ് ഹോണര്‍ സമ്മാനിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി യുഎഇയിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സൈയ്ദുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും ഇരുരാജ്യങ്ങളുടെയും സൗഹൃദം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.