ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങള്‍ തേടി ചാന്ദ്രയാന്‍ -3 കുതിച്ചുയര്‍ന്നു

ശ്രീഹരിക്കോട്ട: ചന്ദ്രോപരിതലത്തിലെ ര​ഹ​സ്യ​ങ്ങ​ൾ തേ​ടി ചാന്ദ്ര​യാ​ൻ-3 ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കുതിച്ചുയര്‍ന്നു. രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൌത്യമായ ചാന്ദ്ര​യാ​ൻ-3 ഇന്ന് ഉച്ചതിരിഞ്ഞ് 2. 45 ഓടെയാണ് സതീഷ്‌ ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപണം നടത്തിയത്. ഇന്നലെ ഉച്ചക്ക് 1.05-നാണ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചത്. അടുത്തമാസം (ആഗസ്റ്റ്‌ 23 )ന് പേടകം ചന്ദ്രനില്‍ സോഫ്റ്റ്‌ ലാന്‍റിംങ്ങ് നടത്തുമെന്നാണ് ഐ എസ് ആര്‍ ഒ യുടെ കണക്കുകൂട്ടല്‍. 

ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്- 3 റോക്കറ്റാണ് ചാന്ദ്രയാന്‍-3 യുടെ വിക്ഷേപണത്തിനായി ഉപയോഗിച്ചത്. കുതിച്ചുയര്‍ന്ന ശേഷം പ്രൊപ്പല്ലര്‍ മോഡ്യൂള്‍ ലാന്‍റര്‍ ആണ് ചാന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന് 100 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തിക്കുക. ചന്ദ്രനിലെ സോഫ്റ്റ്‌ ലാന്‍റിംങ്ങ് ആണ് വിക്ഷേപണത്തിലെ ഏറ്റവും ശ്രമകരമായ ദൌത്യമായി കണക്കാക്കുന്നത്. റോവര്‍ ഉള്ളടങ്ങിയ ലാന്‍റര്‍ മോഡ്യൂള്‍ ആണ് പേടകത്തെ ചന്ദ്രനില്‍ എത്തിക്കുക. ആഗസ്റ്റ്‌ 23 ന് സോഫ്റ്റ്‌ ലാന്‍റിംങ്ങ് നടക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചാ​ന്ദ്ര​യാ​ൻ-3 രാജ്യത്തിന്റെ മൂന്നാമത്തെ ചാന്ദ്ര ദൌത്യമാണ്. 2008 ലാണ് ആദ്യ ദൌത്യം നടന്നത്. 2009 ല്‍ നടന്ന രണ്ടാം ചാന്ദ്രയാന്‍ ദൌത്യം പരാജയപ്പെടുകയായിരുന്നു. രണ്ടാം ദൌത്യത്തിലെ സാങ്കേതിക ബലഹീനതകള്‍ പരിഹരിച്ചാണ് ചാ​ന്ദ്ര​യാ​ൻ-3 ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കുതിച്ചുയര്‍ന്നത്. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിലെ ചന്ദ്രഗോളത്തിലെ രഹസ്യങ്ങള്‍ ചുരുളഴിക്കും വിധത്തില്‍ ചാന്ദ്ര​യാ​ൻ-3 ദൌത്യം വിജയിച്ചാല്‍ അമേരിക്കക്കും ചൈനക്കും റഷ്യക്കും ശേഷം ചന്ദ്രനില്‍ പര്യവേഷണ പേടകം വിജയകരമായി സോഫ്റ്റ്‌ ലാന്‍റിംങ്ങ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 20 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More