പ്ലസ് വണ്‍ സീറ്റ്: പ്രശ്‌നം പരിഹരിക്കാനാവില്ലെങ്കില്‍ മുഖ്യമന്ത്രി രാജി വയ്ക്കണം- മാര്‍ക്കണ്ഡേയ കഡ്ജു

മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ദൗര്‍ലഭ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കഡ്ജു. പ്രശ്‌നം പരിഹരിക്കാനാവില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നും തന്റെ കത്തിന് മറുപടി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മാര്‍ക്കണ്ഡേയ കഡ്ജു പറഞ്ഞു. മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 

'കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാനായി മലപ്പുറം സന്ദര്‍ശിച്ചു. പത്താംക്ലാസ് പാസാകുന്ന മലപ്പുറത്തെ കുട്ടികള്‍ തുടര്‍പഠനത്തിന് തടസം നേരിടുന്നതായി അറിയാന്‍ കഴിഞ്ഞു. അവരില്‍ പലരും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവരാണ്. കമ്പ്യൂട്ടര്‍ സയന്‍സ്, ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളില്‍ പ്ലസ് വണ്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍. അവര്‍ക്ക് എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഐടി വിദഗ്ദരുമെല്ലാം ആകാന്‍ സാധിക്കും. ഈ വിഷയങ്ങളില്‍ സീറ്റുകള്‍ കുറവായതിനാല്‍ അവര്‍ക്കുമുന്നില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനായി നിങ്ങളോടും നിങ്ങളുടെ സര്‍ക്കാരിനോടും പാര്‍ട്ടി എംഎല്‍എമാരോടും സഖ്യകക്ഷികളോടും നിരന്തമായി അഭ്യര്‍ത്ഥിച്ചിട്ടും ഇടപെടലൊന്നും ഉണ്ടായില്ലെന്നാണ് അറിയാന്‍ സാധിച്ചത്. ഇതൊരു വലിയ കുറ്റകൃത്യമായാണ് ഞാന്‍ കാണുന്നത്. യുവാക്കളുടെ ജീവിതം വെച്ചാണ് നിങ്ങള്‍ കളിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ കുറ്റകൃത്യത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നേരിട്ട് ഉത്തരവാദികളാണ്. നിങ്ങള്‍ ഒരുപാട് സംസാരിക്കുന്നുണ്ട് പക്ഷെ പ്രവൃത്തിയില്‍ അത് കാണുന്നില്ല. എന്നോടൊപ്പം പരിപാടിയില്‍ പങ്കെടുത്ത സ്പീക്കര്‍ എ എന്‍ ഷംസീറിനോട് ഞാന്‍ വിഷയം സൂചിപ്പിച്ചിട്ടുണ്ട്. ഈ പ്രശ്‌നത്തിന് വേഗത്തില്‍ പരിഹാരമുണ്ടാക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. അല്ലെങ്കില്‍ ഓഫീസ് വിട്ട് പോകൂ. ഈ കത്തിന് മറുപടി ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'- എന്നാണ് മാര്‍ക്കണ്ഡേയ കഡ്ജു കത്തില്‍ പറയുന്നത്. 

കുട്ടികളുടെ ജീവിതംവെച്ചാണ് രാഷ്ട്രീയക്കാര്‍ കളിക്കുന്നതെന്നും പ്രശ്‌നം പരിഹരിക്കാനാവില്ലെങ്കില്‍ രാജിവെച്ച് പോകണമെന്നും വേദിയില്‍വെച്ചുതന്നെ മാര്‍ക്കണ്ഡേയ കഡ്ജു സ്പീക്കര്‍ എ എന്‍ ഷംസീറിനോട് പറഞ്ഞിരുന്നു. സ്പീക്കര്‍ പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കണമെന്നും അല്ലാത്തപക്ഷം അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 14 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More