വ്യക്തി നിയമങ്ങളില്‍ മാറ്റം വേണമെന്ന സിപിഎം നിലപാട് ശരിയല്ല- സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍

കോഴിക്കോട്: രാജ്യത്തെ വ്യക്തിനിയമങ്ങളില്‍ മാറ്റം വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമര്‍ശത്തെ തളളി സമസ്ത കേരളാ സുന്നി മഹല്ല് ഫെഡറേഷന്‍. സംഘപരിവാര്‍ അജണ്ടയായ ഏക സിവില്‍ കോഡിനെതിരായ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുമ്പോഴും രാജ്യത്തെ വിശ്വാസികളുടെ വ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും ലിംഗസമത്വം വേണമെന്നുമുളള വാദം വീണ്ടും ആവര്‍ത്തിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് ശരിയല്ലെന്നും വ്യക്തിനിയമങ്ങള്‍ സംരക്ഷിക്കാനാണ് ഏക സിവില്‍ കോഡിനെ നിരാകരിക്കുന്നതെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. എസ് എം എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. ഷാഫി ഹാജി, വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, വര്‍ക്കിംഗ് സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് എന്നിവര്‍ സംയുക്തമായാണ് പ്രസ്താവനയിറക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇസ്ലാമിക സ്വത്തവകാശ നിയമത്തില്‍ സ്ത്രീക്ക് വിവേചനമില്ലെന്നും സ്ത്രീയുടെയും കുടുംബത്തിന്റെയും ചിലവ് വഹിക്കേണ്ടത് പുരുഷനാണെന്നും സ്ത്രീ തന്റെ സ്വത്തില്‍നിന്ന് സ്വന്തം ആവശ്യത്തിനുപോലും ചിലവഴിക്കേണ്ടെന്നാണ് ശരീഅത്ത് പറയുന്നതെന്നും സമസ്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇസ്ലാം സ്ത്രീക്ക് നല്‍കുന്ന മഹനീയ പരിഗണനയുടെ തെളിവാണ് അതെന്നും എന്നിട്ടും അനന്തര സ്വത്തില്‍ നിന്ന് പുരുഷന് ലഭിക്കുന്നതിന്റെ പാതി സ്ത്രീക്ക് നല്‍കണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നതിലൂടെ അവര്‍ക്ക് കൂടുതല്‍ അവകാശം ലഭിക്കുകയാണ് ചെയ്യുന്നത്. ഇത് തിരിച്ചറിയാതെയാണ് ഇസ്ലാം വിമര്‍ശകര്‍ അബദ്ധങ്ങള്‍ ഉന്നയിക്കുന്നത്. ഇതേവാദമാണ് കമ്മ്യൂണിസ്റ്റുകാര്‍ അനവസരത്തില്‍ ആവര്‍ത്തിക്കുന്നതെന്നും സമസ്ത വിമര്‍ശിച്ചു. മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പറയുന്നവര്‍ രാഷ്ട്രീയം മതത്തില്‍ ഇടപെടുന്നതിന് എന്ത് തെളിവാണ് കാണുന്നതെന്നും അവര്‍ ചോദിക്കുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More