മാറ്റം വേണ്ടത് വ്യക്തി നിയമങ്ങളില്‍- ബിനോയ് വിശ്വം

കോഴിക്കോട്: വ്യക്തി നിയമങ്ങളില്‍ മാറ്റം വേണമെന്ന് സി പി ഐ ദേശീയ കൗണ്‍സില്‍ അംഗവും എംപിയുമായ ബിനോയ് വിശ്വം. എല്ലാ മതങ്ങളിലും നവീനമായ ചിന്തകള്‍ രൂപപ്പെടുന്നുണ്ടെന്നും ആ ചിന്തകളെ മതങ്ങള്‍ പാപമായി കാണരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. ഏക സിവില്‍ കോഡ് ഹിന്ദുത്വ അജണ്ട എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തില്‍ ഐ എന്‍ എല്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി ഇന്നലെ പറഞ്ഞ അതേകാര്യങ്ങള്‍ എന്നും പറയാമെന്ന് മതം ശാഠ്യം പിടിച്ചാല്‍ സ്ത്രീകള്‍ ചിലപ്പോള്‍ ആ മതങ്ങള്‍ക്കപ്പുറത്തേക്ക് വളരും. മതങ്ങള്‍ക്കുളളില്‍ ഉണ്ടായിവരുന്ന ജനാധിപത്യപരമായ പുതിയ ആശയങ്ങളെ ഉള്‍ക്കൊളളാന്‍ മതങ്ങള്‍ തയാറാവണം. അല്ലെങ്കില്‍ ആ മതങ്ങള്‍ക്കുളളില്‍ മതഭ്രാന്തന്മാരുണ്ടായിവരും. ആ മതഭ്രാന്ത് മതങ്ങളെ തന്നെ ചിലപ്പോള്‍ അപകടത്തില്‍പ്പെടുത്തും.'-ബിനോയ് വിശ്വം പറഞ്ഞു. ബിജെപി രാഷ്ട്രീയ അജണ്ട ലക്ഷ്യംവെച്ചാണ് ഏക സിവില്‍ കോഡുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ വ്യക്തിനിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും ലിംഗസമത്വം ഉണ്ടാകണമെന്നും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞിരുന്നു. എം വി ഗോവിന്ദന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സമസ്ത കേരളാ സുന്നി മഹല്ല് ഫെഡറേഷന്‍ വ്യക്തമാക്കി. വ്യക്തി നിയമങ്ങള്‍ സംരക്ഷിക്കാനാണ് ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നതെന്നും മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പറയുന്നവര്‍ രാഷ്ട്രീയം മതത്തില്‍ ഇടപെടുന്നതിന് എന്ത് ന്യായമാണ് കാണുന്നതെന്നും സമസ്ത  പ്രസ്താവനയില്‍ ചോദിച്ചു.

Contact the author

National Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More