കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ ലീഗ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ആശങ്കയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. മുസ്ലീം ലീഗിനെ യുഡിഎഫില്‍നിന്ന് അടര്‍ത്തിമാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്നും എക സിവില്‍ കോഡ് വിഷയത്തിലെ സിപിഎം സെമിനാര്‍, വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കെ മുരളീധരന് പറഞ്ഞു. സിപിഎമ്മിന്റെ സെമിനാറിനെ ഗൗരവത്തില്‍ കാണുന്നില്ലെന്നും അവര്‍ക്ക് ഏക സിവില്‍ കോഡ് വിഷയത്തില്‍ സെമിനാര്‍ നടത്താന്‍ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഏക സിവില്‍ കോഡ് വിഷയത്തിലെ സിപിഎമ്മിന്റെ സെമിനാര്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനെ ഗൗരവത്തില്‍ കാണുന്നില്ല. ആരും കാണാത്ത ഒരു ബില്ലിന്റെ പേരില്‍ ഇത്ര ആവേശം കാണിക്കേണ്ട കാര്യമൊന്നുമില്ല. ലീഗിനെ യുഡിഎഫില്‍നിന്ന് അടര്‍ത്തിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അവരുടെ സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സമസ്തയ്ക്ക് സ്വാതന്ത്ര്യമായി തീരുമാനമെടുക്കാം. സിപിഎമ്മിനൊപ്പം സമരത്തിനുപോയാല് സിഎഎ സമരത്തിനുപോയവര്ക്കുണ്ടായ അനുഭവം ഉണ്ടാകും. അവരിപ്പോഴും കേസുകളില്‍ പ്രതികളാണ്'- കെ മുരളീധരന് പറഞ്ഞു.
ഏക സിവില്‍ കോഡ് ബില്ല് വന്നതിനുശേഷം കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സമരം നടത്തുമെന്നും നെഹ്റുവിന്റെ കാലം മുതല്‍ ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.