കുതിരാന്‍: വിള്ളലുണ്ടായ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു

ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിലുണ്ടായ വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇതുവഴിയുള്ള ഗതാഗതത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ. വിള്ളലുണ്ടായ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിർത്തിവെയ്ക്കും. വിള്ളലുണ്ടായ ഭാഗം  പൊളിച്ചു മാറ്റി പുനർ നിർമിക്കാനാണ് നിയന്ത്രണം. നിർമാണം പൂർത്തിയാകുന്നത് വരെ പാതയുടെ ഇടതുവശം മാത്രമായിരിക്കും ഗതാഗതം.

ശക്തമായ മഴയെ തുടര്‍ന്ന് പാര്‍ശ്വഭിത്തി കൂടുതല്‍ ഇടിയുകയും റോഡിലെ വിള്ളല്‍ വലുതാവുകയും ചെയ്ത സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് കൂടുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതുപ്രകാരം വിള്ളലുണ്ടായ ഭാഗത്ത് നിലവില്‍ അനുവദിച്ചിരിക്കുന്ന ഒരു ലെയിനിലൂടെയുള്ള ഗതാഗതം ചെറുവാഹനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കുതിരാന്‍ തുരങ്കം കഴിഞ്ഞ ഉടന്‍ തൃശൂരില്‍ നിന്ന് പാലക്കാട്ടേക്ക് വാഹനങ്ങള്‍ പോകുന്ന ലെയിനിലൂടെ വഴിതിരിച്ചുവിടും. ഇന്ന് രാവിലെ മുതല്‍ നിയന്ത്രണം നിലവില്‍ വന്നു. ഭാരമേറിയ വാഹനങ്ങള്‍ വിള്ളലുണ്ടായ ഭഗത്തുകൂടി പോകുമ്പോഴുള്ള അപകടസാധ്യത കണക്കിലെടുത്താണ് തീരുമാനം. വിള്ളലുണ്ടായ വഴുക്കുംപാറ പ്രദേശത്ത് 500 മീറ്ററില്‍ മാത്രമായിരിക്കും ഈ നിയന്ത്രണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More