കൊവിഡ്​-19: ആയുർവേദ മരുന്ന്​ പരീക്ഷണത്തിന്​ അനുമതി

കേരളത്തിൽ നിന്നുള്ള പ്രശസ്ത ആയുർവേദ മരുന്ന് നിര്‍മ്മാതാക്കളായ പങ്കജകസ്ഥുരിയുടെ കൊവിഡ്‌ മരുന്നിന് പരീക്ഷണാനുമതി ലഭിച്ചു. ക്ലിനിക്കൽ ട്രയൽ‌സ് ഐ‌സി‌എം‌ആറിന് കീഴിലുള്ള അപ്പെക്സ് ബോഡിയായ ക്ലിനിക്കൽ ട്രയൽ‌സ് രജിസ്ട്രി ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്. 

'ശ്വാസകോശ സംബന്ധമായ അണുബാധകൾ, വൈറൽ പനി, അക്യൂട്ട് വൈറൽ ബ്രോങ്കൈറ്റിസ് തുടങ്ങിയ അസുഖങ്ങളെ ഈ മരുന്നുകൊണ്ട് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ ഇതിനകം തെളിയിച്ചതാണ്. റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്, ഇൻഫ്ലുവൻസ വൈറസ് എന്നിവയ്ക്കെതിരെയും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്' എന്ന് പങ്കജകസ്തൂരി ഹെർബൽ റിസർച്ച് ഫൌണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ വിട്രോ പരീക്ഷണങ്ങളിൽ മരുന്നിന് മനുഷ്യകോശത്തിൽ പാർശ്വഫലങ്ങളൊന്നുമില്ലെന്ന് തെളിഞ്ഞു. തുടർന്ന്, ഐ‌സി‌എം‌ആറിന് കീഴിലുള്ള കേന്ദ്രസർക്കാരിന്റെ ക്ലിനിക്കൽ ട്രയൽ രജിസ്ട്രി ഓഫ് ഇന്ത്യയുടെ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയുടെ(ഐ‌ഇ‌സി) അംഗീകാരം ലഭിച്ചു. അവരാണ് രാജ്യത്തുടനീളമുള്ള വിവിധ മെഡിക്കൽ കോളേജുകളിൽ ക്രമരഹിതമായ സിംഗിൾ-ബ്ലൈൻഡ് പ്ലാസിബോ നിയന്ത്രിത പ്രോസ്പെക്റ്റീവ് മൾട്ടിസെന്റർ ഇന്റർവെൻഷണൽ ക്ലിനിക്കൽ ട്രയൽ നടത്താൻ അനുമതി നല്‍കിയിരിക്കുന്നത്.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More