ബിജെപി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മാപ്പുപറഞ്ഞ് മുഖ്യമന്ത്രി

ഭോപ്പാല്‍: ബിജെപി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മാപ്പുപറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍. ഇന്ന് ഭോപ്പാലിലെ മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ചാണ് ദശ്മത് റാവത്ത് എന്ന യുവാവിന്റെ കാല്‍ മുഖ്യമന്ത്രി കഴുകിയത്. വീഡിയോ കണ്ടപ്പോള്‍ തനിക്ക് വളരെയധികം വേദന തോന്നിയെന്നും ദശ്മതിനോട് ക്ഷമ ചോദിക്കുന്നുവെന്നും ജനങ്ങള്‍ തനിക്ക് ദൈവതുല്യരാണെന്നും ആദിവാസി യുവാവിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ശിവരാജ് സിംഗ് ചൗഹാന്‍ ദശ്മത് റാവത്തിനെ തന്റെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോകുന്നതും കസേരയിലിരുത്തി കാല്‍ കഴുകുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് ആദിവാസി യുവാവിന്റെ കാലുകള്‍ കഴുകുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 'ശിവ് രാജ് സിംഗ് ചൗഹാനാണ് മധ്യപ്രദേശ് ഭരിക്കുന്നതെന്ന് എല്ലാവരും മനസിലാക്കാനാണ് ഈ വീഡിയോ ഞാന്‍ പങ്കുവെക്കുന്നത്. പൊതുജനം എനിക്ക് ദൈവതുല്യരാണ്. ആര്‍ക്കെതിരെയുമുളള അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. സംസ്ഥാനത്തെ ഓരോ പൗരനും ലഭിക്കുന്ന ബഹുമാനമാണ് എനിക്ക് ലഭിക്കുന്ന അംഗീകാരം'- ശിവ് രാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മധ്യപ്രദേശിലെ സിദ്ധിയിലാണ് പ്രാദേശിക ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്ന ആദിവാസി യുവാവിനടുത്തേക്കെത്തിയ പ്രവേഷ് ശുക്ല എന്നയാള്‍ സിഗരറ്റ് വലിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മുഖത്തും തലയിലും മൂത്രമൊഴിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിജെപി എംഎല്‍എയായ കേദാര്‍നാഥ് ശുക്ലയുടെ സഹായിയാണ് പ്രവേഷ് ശുക്ല. വീഡിയോ വൈറലായതോടെ പ്രവേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More