വ്യാജ ലഹരിക്കേസ്; ഷീലാ സണ്ണിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരെ എക്‌സൈസ് ചുമത്തിയ വ്യാജ ലഹരിക്കേസ് ഹൈക്കോടതി റദ്ദാക്കി. എക്‌സൈസ് പിടിച്ചെടുത്തത് ലഹരിവസ്തുവല്ലെന്നാണ് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധനാഫലമെന്നും തനിക്കെതിരായ എക്‌സൈസിന്റെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഷീല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍നിന്നും ഒഴിവാകുന്നതോടെ ഷീലയ്ക്ക് സ്‌കൂട്ടറും മൊബൈല്‍ ഫോണും തിരികെ ലഭിക്കും. 

ഫെബ്രുവരി 27-നാണ് അതിമാരക ലഹരിമരുന്നായ എല്‍എസ്ടി സ്റ്റാംപ് കൈവശംവച്ചെന്നും വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്നും ആരോപിച്ച് എക്‌സൈസ് സംഘം ഷീല സണ്ണിയെ അറസ്റ്റ് ചെയ്തത്. 72 ദിവസം ഷീല ജയിലില്‍ കിടന്നു. ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കുന്നത് ഗുരുതര കുറ്റകൃത്യമായതിനാല്‍ കീഴ്‌ക്കോടതികളില്‍നിന്ന് അവര്‍ക്ക് ജാമ്യം ലഭിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍നിന്ന് ജാമ്യം നേടി മെയ് പത്തിനാണ് ഷീല പുറത്തിറങ്ങിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഷീലയുടെ സ്‌കൂട്ടറില്‍നിന്നും 12 എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചെടുത്തെന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ രാസപരിശോധനാ ഫലം വന്നതോടെ കേസിന്റെ ഗതി മാറുകയായിരുന്നു. എക്‌സൈസിന് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് വ്യക്തമാക്കുന്നതാണ് രാസപരിശോധനാ ഫലം. 12 സ്റ്റാംപുകളും എല്‍എസ്ഡി ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു. ഷീലയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയതിന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സതീഷിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ എക്‌സൈസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരികയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More