പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ട്വിറ്ററിന് നേരിട്ടൊരു എതിരാളി എന്ന നിലക്കാണ് ഫേസ്ബുക്ക് - ഇന്‍സ്റ്റഗ്രാം മേധാവി മാര്‍ക്ക് സക്കർബർഗ് 'ത്രെഡ്‌സ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ് അവതരിപ്പിക്കുന്നത്. ആപ്പിന്റെ ചില സ്ക്രീന്‍ ഷോട്ടുകള്‍ അത് ശെരിവയ്കുകയും ചെയ്യുന്നു. ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് മെറ്റ ഇതിനെ അവതരിപ്പിക്കുന്നത്.
മെറ്റാ മേധാവി മാർക്ക് സുക്കർബർഗും ട്വിറ്റർ ഉടമ എലോൺ മസ്കും തമ്മില്‍ ഏതാനും ദിവസങ്ങളായി സൈബൈര്‍ സ്പേസില്‍ കനത്ത പോരിലാണ്. ത്രെഡ്‌സ് ഉടന്‍ അവതരിക്കുമെന്ന സുക്കർബർഗിന്‍റെ ട്വീറ്റിനോട് വളരെ പോസിറ്റീവായാണ് മസ്ക് പ്രതികരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം കൊണ്ടുവന്ന മാറ്റങ്ങള്‍ ട്വിറ്റര്‍ ഉപഭോക്താക്കളെ വലിയ രീതിയില്‍ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇതുവരെ സൗജന്യമായി ലഭ്യമാക്കിയിരുന്ന പല സേവനങ്ങള്‍ക്കും ഇപ്പോള്‍ ട്വിറ്റര്‍ പണമീടാക്കാന്‍ തുടങ്ങുകയാണ്. ഉപയോക്താക്കളുടെ ഭാഗത്തു നിന്നും ട്വിറ്റര്‍ വലിയ എതിര്‍പ്പുകള്‍ നേരിടുന്ന സമയമായതുകൊണ്ടുതന്നെ 'ത്രെഡ്‌സിന്' വലിയ ജനപിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മെറ്റ.