മഅ്ദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ദ സംഘം

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സംഘം. മഅ്ദനിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നും ക്രിയാറ്റിന്റെ അളവ് കൂടുതലാണെന്നും വിദഗ്ദ സംഘം വിലയിരുത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കളമശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേശ് മോഹന്റെ നേതൃത്വത്തിലുളള വിദഗ്ദ സംഘം മഅ്ദനിയുടെ ആരോഗ്യനില വിലയിരുത്തിയത്. മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കുമെന്ന് ഡോ. ഗണേശ് മോഹന്‍ വ്യക്തമാക്കി.

അബ്ദുള്‍ നാസര്‍ മഅ്ദനി ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന് അന്‍വാര്‍ശേരിയിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി നല്‍കിയ ഇളവ് പ്രയോജനപ്പെടുത്തിയാണ് മഅ്ദനി കേരളത്തിലെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍വെച്ചുതന്നെ അദ്ദേഹത്തിന് ശാരീരിത അസ്വസ്ഥതകളുണ്ടായി. അന്‍വാര്‍ശേരിയിലേക്ക് ആംബുലന്‍സിലാണ് യാത്ര തിരിച്ചത്. ആംബുലന്‍സില്‍വെച്ച് ഛര്‍ദ്ദിച്ച് അവശനായതോടെ മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിതാവിന്റെ ആരോഗ്യനില വഷളായിട്ടുണ്ടെന്നും അദ്ദേഹത്തോടൊപ്പം നില്‍ക്കണമെന്നും മാതാവിന്റെ ഖബറിടം സന്ദര്‍ശിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് മഅ്ദനി ബംഗളുരുവില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജൂലൈ ഏഴിനാണ് മഅ്ദനിക്ക് ബംഗളുരുവിലേക്ക് മടങ്ങേണ്ടത്. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More