കെസിആറിന്റെ പാര്‍ട്ടി ബിജെപിയുടെ ബി ടീം; തെലങ്കാനയില്‍ മോദിയുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണമെന്ന് രാഹുല്‍ ഗാന്ധി

ഖമ്മം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് തെലങ്കാനയില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ബി ടീമാണ് ബിആര്‍എസ് എന്നും അവരെ  'ബിജെപി രിഷ്‌തേദാര്‍ സമിതി' എന്ന് വിളിക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ അഴിമതി നിറഞ്ഞതും ജനവിരുദ്ധവുമായ ബിജെപി സര്‍ക്കാരിനെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയെന്നും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം തെലങ്കാനയിലും ആവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെലങ്കാനയിലെ ഖമ്മത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ബിആര്‍എസിനെ നിയന്ത്രിക്കുന്ന റിമോട്ട് മോദിയുടെ കയ്യിലാണ്. ആ പാര്‍ട്ടി ബിജെപിയുടെ ബി ടീമാണ്. താന്‍ രാജാവാണെന്നും തെലങ്കാന തന്റെ രാജ്യമാണെന്നുമാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കരുതുന്നത്. അഴിമതിയാണ് ബിആര്‍എസിനെ ബിജെപിയുടെ അടിമകളാക്കിയത്. ബിആര്‍എസ് ഉള്‍പ്പെടുന്ന ഒരു സഖ്യത്തിലും കോണ്‍ഗ്രസുണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസും ബിആര്‍എസും ബിജെപിയും തമ്മില്‍ ത്രികോണ മത്സരം നടക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ തെലങ്കാനയില്‍ ബിജെപി ഇല്ലാതായി. അടുത്ത തെരഞ്ഞെടുപ്പ് കോണ്‍ഗ്രസും ബിആര്‍എസും തമ്മിലായിരിക്കും'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാഹുല്‍ ഗാന്ധിയുടെ റിമോട്ട് കണ്‍ട്രോള്‍ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി രംഗത്തെത്തി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയിച്ചതുകൊണ്ടുമാത്രമാണ് രാഹുല്‍ ഗാന്ധി അതിരുവിട്ട് സംസാരിക്കുന്നതെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസുമായോ ബിആര്‍എസുമായോ സഖ്യമുണ്ടാക്കില്ലെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 10 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More