ഏക സിവില്‍ കോഡിന്റെ പശ്ചാത്തലത്തില്‍ സുന്നി ഐക്യം അനിവാര്യം, ലീഗ് കടമ നിര്‍വഹിക്കും- സാദിഖലി തങ്ങള്‍

മലപ്പുറം: ഏക സിവില്‍ കോഡിന്റെ പശ്ചാത്തലത്തില്‍ സുന്നി ഐക്യം അനിവാര്യമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സുന്നി ഐക്യത്തിനായി മുസ്ലീം ലീഗ് നേരത്തെ തന്നെ ശ്രമിച്ചിട്ടുണ്ടെന്നും എ പി സമസ്തയുടെയും ഇ കെ സമസ്തയുടെയും ഐക്യനിലപാടില്‍ തുടര്‍നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഏക സിവില്‍ കോഡിനെതിരെ സമാന മനസ്‌കരോടൊപ്പം ചേര്‍ന്ന് പ്രതിഷേധവും നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മീഡിയാ വണ്ണിനോടായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. 

'ഏക സിവില്‍ കോഡിന്റെ പശ്ചാത്തലത്തില്‍ സുന്നി ഐക്യം അനിവാര്യമാണ്. ഭിന്നതകളൊക്കെ മാറ്റിവെച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പോസിറ്റീവായ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. അതില്‍ സന്തോഷമുണ്ട്. ജിഫ്രി മുത്തുക്കോയ തങ്ങളും സമാന പ്രസ്താവന നടത്തിയതായി കണ്ടു. ഇക്കാര്യത്തില്‍ മുസ്ലീം ലീഗ് അതിന്റേതായ കടമ നിര്‍വഹിക്കും'- സാദിഖലി തങ്ങള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുന്നി ഐക്യം അനിവാര്യമാണെന്നും അതിനായി സമസ്ത പരമാവധി വിട്ടുവീഴ്ച്ചയ്ക്ക് തയാറാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മധ്യസ്ഥതയ്ക്ക് സാദിഖലി തങ്ങളുള്‍പ്പെടെ ആര്‍ക്കും മുന്‍കൈ എടുക്കാമെന്നും ഐക്യത്തിന് സമസ്ത കോടാലി വയ്ക്കില്ലെന്നും തങ്ങള്‍ പറഞ്ഞു. സുന്നി ഐക്യം എന്നും അനിവാര്യമാണെന്നും അതിനായി ചെറിയ വിട്ടുവീഴ്ച്ചകളൊക്കെ ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More