ഉപയോക്താക്കള്‍ക്ക് ഓരോ ദിവസവും വായിക്കാന്‍ കഴിയുന്ന പോസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി ട്വിറ്റര്‍. ഡാറ്റാ സ്ക്രാപ്പിംഗും സിസ്റ്റം മാനിപ്പുലേഷനും തടയുന്നതിന്റെ ഭാഗമായാണ് ഈ താല്‍ക്കാലിക പരിധി നിശ്ചയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്ക് തന്നെയാണ് പുതിയ നിയന്ത്രണത്തിന്റെ കാര്യം അറിയിച്ചത്. ഇനിമുതല്‍ വെരിഫൈഡ് അക്കൗണ്ടുളളവര്‍ക്ക് പ്രതിദിനം ആറായിരം പോസ്റ്റുകള്‍ വരെയാണ് വായിക്കാന്‍ കഴിയുക. വെരിഫിക്കേഷന് ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് 600 പോസ്റ്റുകളും വെരിഫൈ ചെയ്യാത്ത പുതിയ അക്കൗണ്ടുകള്‍ക്ക് 300 പോസ്റ്റുകളും വരെ വായിക്കാനാവും.
ഭാവിയില്‍ ഒരു ദിവസം വായിക്കാനാകുന്ന പോസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വെരിഫൈഡ് യൂസര്‍മാര്‍ക്ക് 8,000 പോസ്റ്റുകളും വെരിഫൈഡ് അല്ലാത്ത യൂസര്‍മാര്‍ക്ക് 800 പോസ്റ്റുകളും ആയി വര്‍ധിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ഇത് എപ്പോള്‍ നിലവില്‍ വരും എന്ന കാര്യത്തില്‍ വ്യക്തതയില്ല. ട്വീറ്റുകള്‍ കാണാന്‍ ട്വിറ്ററില്‍ അക്കൗണ്ട് വേണമെന്ന് നേരത്തെ മസ്ക് പ്രഖ്യാപിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഓപ്പണ്‍ എ ഐ, ചാറ്റ്ജിപിടി പോലുളള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനങ്ങള്‍ ട്വിറ്ററിന്റെ ഡാറ്റ വലിയ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇലോണ്‍ മസ്ക് അടുത്തിടെ പറഞ്ഞിരുന്നു. അവരുടെ ഭാഷാ മോഡ്യൂളുകള്‍ക്ക് പരിശീലനം നല്‍കാനാണ് ട്വിറ്റര്‍ ഡാറ്റാ ഉപയോഗിക്കുന്നതെന്നും തങ്ങളുടെ ഡാറ്റ അവര്‍ ദുരുപയോഗം ചെയ്യുകയാണെന്നും മസ്ക് ആരോപിച്ചിരുന്നു. അതിനുപിന്നാലെയാണ് പ്രതിദിനം വായിക്കാനാവുന്ന ട്വീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയത്.