കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് കുടുംബം. കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും പൊലീസിനുണ്ടായ സുരക്ഷാവീഴ്ച്ച മറച്ചുവെക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്നും കുടുംബം ആരോപിച്ചു. വന്ദനയുടെ രക്ഷിതാക്കള്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. വന്ദനയുടെ കൊലപാതകം നടന്ന് ഒരുമാസത്തിനുശേഷമാണ് കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കൊട്ടാരക്കര പൊലീസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. വന്ദനയുടെ കുടുംബത്തിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും സി ബി ഐയ്ക്കും നിലപാട് തേടി പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. മൂന്നാഴ്ച്ചയ്ക്കുശേഷമാകും ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുക. മെയ് പത്താംതിയതിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍വെച്ച് ഡോ. വന്ദനാ ദാസിനെ പ്രതി സന്ദീപ് കുത്തിക്കൊന്നത്. വൈദ്യപരിശോധനയ്ക്കായി പൊലീസ് കൊണ്ടുവന്ന പ്രതി കാലിലെ മുറിവ് വൃത്തിയാക്കുന്നതിനിടെ അക്രമാസക്തനാവുകയും കത്രിക കൊണ്ട് ഡോക്ടറെ കുത്തിക്കൊല്ലുകയുമായിരുന്നു.