കൊച്ചി: യാത്രക്കാരനെ തെറിവിളിച്ച ഓട്ടോഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കൊച്ചിയിലാണ് സംഭവം. ആലിന്‍ചുവട് സ്വദേശി എം പി ജോണിയുടെ ഡ്രൈവിംഗ് ലൈസന്‍സാണ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. പാലാരിവട്ടം പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജോയിന്റ് ആര്‍ടിഒ കെ കെ രാജീവിന്റെതാണ് നടപടി. അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് അസഭ്യം പറയുകയും യാത്രക്കാരന്റെ തല അടിച്ചുപൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ഓട്ടോ ഡ്രൈവര്‍ക്കെതിരായ പരാതി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഓട്ടോയില്‍ കയറിയ യാത്രക്കാരന് ചാര്‍ജ്ജ് നല്കിയതിനുശേഷം ബാക്കി തുക തിരികെ നല്‍കുന്നത് സംബന്ധിച്ച് നടന്ന തര്‍ക്കത്തിനിടെയാണ് ഡ്രൈവര്‍ അസഭ്യവര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതിന്റെ വീഡിയോ സഹിതമാണ് യാത്രക്കാരന് പൊലീസിനെ സമീപിച്ചത്. ഡ്രൈവറുടെ വിശദീകരണം തളളിയ ആര്‍ടിഒ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഡ്രൈവര്‍മാര്‍ക്കുളള ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചു.