വയനാട്ടിൽ വീണ്ടു കൊവിഡ്; ജില്ല ഓറഞ്ച് സോണിൽ

മാനന്തവാടി കുറുക്കുൻമൂല പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ളയാൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. വയനാട്ടിൽ നിന്ന് ചെന്നൈയിൽ പോയി തിരിച്ചെത്തിയ ലോറി തൊഴിലാളിക്കാണ് രോ​ഗം ബാധിച്ചത്. ഇയാളുടെ  ആരോ​ഗ്യ നില തൃപ്തികരമാണ്. രോ​ഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്ന് കളക്ടർ അദീല അബ്​​ദുള്ള പറഞ്ഞു. ചെന്നൈയിൽ നിന്ന് എത്തിയ ഇയാൾ ക്വാറന്റൈനിൽ ആയിരുന്നു. കുടുംബാ​ഗങ്ങളുമായി മാത്രമെ സമ്പർക്കം ഉണ്ടായിരുന്നുള്ളു. വീട്ടിൽ ഉള്ളവരെയും ഇയാൾക്കൊപ്പം ലോറിയുണ്ടായിരുന്നവരെയും ക്വാറന്റൈനിൽ ആക്കിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നയാളുടെ ആദ്യ പരിശോധഫലം നെ​ഗറ്റീവാണ്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. സോണിൽ മാറ്റം വന്നാലും ഇല്ലെങ്കിലും ഓറഞ്ച് സോണിലെ ഇളവുകൾ മാത്രമാണ് ജില്ലയിൽ ഉണ്ടാവുക. പുതുതായി രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ചില പ്രദേശങ്ങൾ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പ്രത്യേകമായി 400 സമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. ഇതിനാൽ കൂടുതൽ പൊസിറ്റീവ് കേസുകൾ പ്രതീക്ഷിക്കുന്നുണ്ട്

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More