ഓപ്പറേഷന്‍ തിയറ്ററില്‍ രോഗികളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം; ഐ എം എ സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററില്‍ മതം അനുശാസിക്കുന്ന തരത്തില്‍ കൈയ്യും തലയും മൂടുന്ന വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന മെഡിക്കല്‍ കോളേജിലെ ഏഴ് വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ പ്രതികരണവുമായി ഐ എം എ സംസ്ഥാന ഘടകം. ഓപ്പറേഷന്‍ തിയറ്ററില്‍ രോഗിയുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ട മാനദണ്ഡങ്ങളാണ് ഓപ്പറേഷന്‍ തിയറ്ററില്‍ പാലിക്കുന്നത്, അത് തുടര്‍ന്നുപോകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ് പറഞ്ഞു. 

'ലോകത്ത് എല്ലായിടത്തും ആശുപത്രികളില്‍ ഓപ്പറേഷന്‍ തിയറ്ററുകളിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി രോഗിയാണ്. രോഗികള്‍ക്ക് അണുബാധയുണ്ടാവാതിരിക്കാന്‍ ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ട ചില പ്രോട്ടോക്കോളുകള്‍ ഓപ്പറേഷന്‍ തിയറ്ററുകളിലുണ്ട്. അത് കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഇക്കാര്യത്തിലുളള അഭിപ്രായം'- ഡോ. സുല്‍ഫി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിവിധ ബാച്ചുകളില്‍ പഠിക്കുന്ന ഏഴ് വിദ്യാര്‍ത്ഥികളാണ് തലമറയ്ക്കുന്ന വസ്ത്രവും സ്‌ക്രബ് ജാക്കറ്റും ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പാളിന് കത്തയച്ചത്. തങ്ങളുടെ വിശ്വാസമനുസരിച്ച് മുസ്ലീം യുവതികള്‍ ഏത് സാഹചര്യത്തിലും ഹിജാബ് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്നും ആശുപത്രി മാനദണ്ഡങ്ങള്‍ അനുസരിച്ചും ഓപ്പറേഷന്‍ റൂം നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നും ഹിജാബ് ധരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുളളതെന്നും അവര്‍ കത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്നും രോഗികളുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യമെന്നും കോളേജ് പ്രിന്‍സിപ്പാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More