പി കെ ശശിയെ തരം താഴ്ത്തി സിപിഎം

പാലക്കാട്: പാര്‍ട്ടി പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുതിര്‍ന്ന നേതാവുമായ പി കെ ശശിയെ സിപിഎം തരം താഴ്ത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗത്വത്തില്‍ ജില്ലാ കമ്മിറ്റിയിലേക്കാണ് മാറ്റിയിരിക്കുന്നത്. മറ്റൊരു സെക്രട്ടറിയേറ്റ് അംഗമായ വി കെ ചന്ദ്രനെതിരെയും ഇത്തരത്തില്‍ സിപിഎം നടപടി കൈക്കൊണ്ടിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗമായ ചാമുണ്ണിയെ ജിലാ കമ്മിറ്റിയില്‍ നിന്ന് തരം താഴ്ത്തി ഏരിയാ കമ്മിറ്റിയിലേക്ക് മാറ്റി. 

പാലക്കാട് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ശക്തമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള നടപടി എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടി പ്രഖ്യാപിച്ചത്. വിഭാഗീയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാലക്കാട് സിപിഎം ഘടകത്തിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ഈ മൂന്ന് നേതാക്കളും നേതൃത്വപരമായ പങ്കുവഹിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരോട് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇവര്‍ അല്കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ഇപ്പോള്‍ നടപടിയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.  

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More