ലോകകപ്പ് ക്രിക്കറ്റ്: ഉദ്ഘാടനവും സമാപനവും മോദി സ്റ്റേഡിയത്തില്‍, കേരളത്തില്‍ സന്നാഹ മത്സരം മാത്രം

ഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന 2023 ഏകദിന ലോകക്കപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചു. ഉദ്‌ഘാടന മത്സരം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് അരങ്ങേറുക. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യ മത്സരം ഇംഗ്ലണ്ടും – ന്യൂസീലന്‍ഡും തമ്മിലാണ്. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ് ഇത്. നവംബർ 19 ന് നടക്കുന്ന ഫൈനൽ മത്സരവും  നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് അരങ്ങേറുക.

പത്ത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. പ്രധാന വേദികളുടെ പട്ടികയില്‍ ഒരിടത്തും കേരളത്തിന്റെ പേരില്ല. പ്രധാന മത്സരങ്ങള്‍ പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ സന്നാഹ മത്സരങ്ങള്‍ മാത്രമാണ് അരങ്ങേറുക. എന്നാല്‍ ഏതൊക്കെ ടീമുകൾ തമ്മിലാകും മത്സരമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഉദ്‌ഘാടന- ഫൈനൽ മത്സരങ്ങള്‍ക്ക് പുറമെ നവംബര്‍ 4, 10 തീയതികളില്‍ നടക്കുന്ന ഇംഗ്ലണ്ട്- ഒസ്ട്രേലിയ, ദക്ഷിണാഫ്രിക്ക- അഗ്ഫ്ഗാനിസ്ഥാന്‍ മത്സരങ്ങളും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ തന്നെയാണ് നടക്കുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആകെയുള്ള 10 വേദികളിലായി 48 മത്സരങ്ങളാണ് നടക്കുക. ഇതില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ മുംബൈ, കൊല്‍ക്കൊത്ത സ്റ്റേഡിയങ്ങളില്‍ നടക്കും. ഡല്‍ഹി, ധരംശാല, അഹമ്മദാബാദ്, കൊല്‍ക്കൊത്ത, മുംബൈ, പൂനെ, ഹൈദരാബാദ്, ചെന്നൈ, ബംഗളുരു, ലക്നൌ തുടങ്ങിയവയാണ് ലോകക്കപ്പ് വേദികള്‍   

Contact the author

National Desk

Recent Posts

National Desk 16 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 16 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More