മഅ്ദനിയുടെ ബിപി ഉയര്‍ന്ന നിലയില്‍ ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹം ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിപി ഉയര്‍ന്ന നിലയില്‍ തന്നെയാണ് ഉളളത്. വിദഗ്ദ പരിശോധനയ്ക്കുശേഷം കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പിതാവിനെ കാണാന്‍ പോകുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇന്നലെ രാത്രി ഏഴരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് മഅ്ദനി ബംഗളുരുവില്‍നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചത്. ഏഴരയോടെ കൊച്ചിയിലെത്തി. ഏറെ ക്ഷീണിതനായിരുന്ന അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചതിനുശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. യാത്രാമധ്യേ ആലുവയില്‍വെച്ചാണ് ദേഹാസ്വസ്ഥ്യമുണ്ടാകുന്നത്. അന്‍വാര്‍ശേരിയിലേക്ക് ആംബുലന്‍സിലായിരുന്നു മഅ്ദനി സഞ്ചരിച്ചത്. ഡോക്ടറും ഒരു ആരോഗ്യപ്രവര്‍ത്തകനും കൂടെയുണ്ടായിരുന്നു. ആംബുലന്‍സില്‍വെച്ച് ഛര്‍ദ്ദിച്ച് അവശനായതോടെ ഡോക്ടര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി നല്‍കിയ ഇളവ് പ്രയോജനപ്പെടുത്തിയാണ് മഅ്ദനി കേരളത്തിലെത്തിയത്. പിതാവിന് ഓര്‍മ്മ നഷ്ടമായിത്തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം നില്‍ക്കണമെന്നും മാതാവിന്റെ ഖബറിടം സന്ദര്‍ശിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും മഅ്ദനി ബംഗളുരുവില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 12 ദിവസം പിതാവിനൊപ്പം താമസിച്ച് ജൂലൈ ഏഴിന് മഅ്ദനി ബംഗളുരുവിലേക്ക് മടങ്ങും.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More