ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ല-രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. പുരാവസ്തു തട്ടിപ്പുകേസില്‍ പ്രതിയായതിനു പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. അതിനുപിന്നാലെ ഇരുനേതാക്കളുടെയും കൈകള്‍ കോര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററിലാണ് രാഹുല്‍ പ്രതികരണം നടത്തിയത്. കേരളത്തിന്റെ ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുധാകരനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണ് എന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനുമെതിരെ കേസെടുത്ത സാഹചര്യമാണെങ്കിലും ഇരുവര്‍ക്കുമൊപ്പം നില്‍ക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കൂടുതല്‍ കരുത്തുനല്‍കുന്നുവെന്നും ഭരണകൂടം വേട്ടയാടുമ്പോള്‍ ഒപ്പമുളളവര്‍ക്ക് ആത്മവിശ്വാസം നല്‍കി ചേര്‍ത്തുപിടിക്കുന്ന നായകനാണ് രാഹുല്‍ ഗാന്ധിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

രാജ്യം മുഴുവന്‍ വേരുകളുളള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന വലിയ കുടുംബം നല്‍കുന്ന നിസ്സീമമായ പിന്തുണയില്‍ കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നാണ് കെ സുധാകരന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 7 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More