ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്‌

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി പരിശോധന എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഹമ്മദ് ഫൈലസിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതി, ലക്ഷദ്വീപിലെ വീട്, കോഴിക്കോട് ഫൈസലിന് സാമ്പത്തിക ഇടപാടുളള സ്ഥാപനം, കൊച്ചിയിലെ സുഹൃത്തിന്റെ വീട് എന്നിവിടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. നാലിടത്തും ഒരേസമയമായിരുന്നു പരിശോധന. 

കോഴിക്കോട് ബേപ്പൂരില്‍ നിന്ന് ചരക്ക് കയറ്റി അയക്കുന്ന കോറല്‍ ലോജിസ്റ്റിക് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. ലക്ഷദ്വീപ് എംപിയുടെ അമ്മാവന്റെ മക്കളായ സെയ്ത്, മമ്മു എന്നിവരും ബന്ധുവായ യഹിയയും ചേര്‍ന്ന് നടത്തുന്ന സ്ഥാപനമാണിത്. സിആര്‍പിഎഫ് സംഘത്തോടൊപ്പമാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയതെന്നും ബേപ്പൂര്‍ പൊലീസോ സ്‌പെഷ്യല്‍ ബ്രാഞ്ചോ റെയ്ഡിനെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ലക്ഷദ്വീപിലെ സഹകരണ മാര്‍ക്കറ്റിംഗ് ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥരും മുഹമ്മദ് ഫൈസല്‍ എംപിയും ചേര്‍ന്ന് ടെന്‍ഡറില്‍ ക്രമക്കേഡുകള്‍ നടത്തി ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്‌തെന്നാണ് കേസ്. ഈ കേസില്‍ മുഹമ്മദ് ഫൈസലാണ് ഒന്നാം പ്രതി. 2016-17 കാലത്ത് സി ബി ഐ കേസെടുത്ത് സംഭവം അന്വേഷിച്ചിരുന്നു. അതിനുപിന്നാലെയാണ് ഇഡി കേസെടുത്തത്. നേരത്തെ വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം ലോക്‌സഭാ സെക്രട്ടറിയേറ്റ് റദ്ദാക്കിയിരുന്നു. വിധി ഹൈക്കോടതി റദ്ദാക്കിയതോടെ അയോഗ്യത പിന്‍വലിച്ചു. എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുളള മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡി റെയ്ഡ്.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More