കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ കേസിനുപിന്നില്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍. കോണ്‍ഗ്രസിനുളളിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് കെ സുധാകരനെതിരായ കേസുണ്ടായതെന്നും മോന്‍സന്‍ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും സിപിഎമ്മിന്റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. വിളക്കിനുളളിലാണ് ഇരുട്ടെന്ന് കെ സുധാകരന്‍ വൈകാതെ മനസിലാക്കുമെന്നും കോണ്‍ഗ്രസിനുളളിലെ അഭിപ്രായ വ്യത്യാസം ഭീകരമായ പൊട്ടിത്തെറിയിലേക്ക് കടക്കുകയാണെന്നും എ കെ ബാലന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
'കോണ്‍ഗ്രസിനുളളിലെ അഭിപ്രായ വ്യത്യാസം ഭീകരമായ പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. അതിന്റെ ഭാഗമായാണ് സുധാകരനെതിരായ കേസ്. സുധാകരനെതിരെ കേസ് കൊടുത്തവരെല്ലാം കോണ്‍ഗ്രസുകാരാണ്. അദ്ദേഹം രഹസ്യമായി പറഞ്ഞ കാര്യം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതും അദ്ദേഹത്തിന്റെ തന്നെ സന്തതസഹചാരിയായ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. കോണ്‍ഗ്രസിനുളളിലെ ആഭ്യന്തര വൈരുദ്ധ്യം മൂര്‍ച്ഛിക്കുന്നതിന്റെ പ്രധാന കാരണം അടുത്ത മുഖ്യമന്ത്രി താനാണെന്ന് ഓരോ നേതാവിനുമുണ്ടാകുന്ന തോന്നലാണ്'- എ കെ ബാലന്‍ പറഞ്ഞു.
ഒരാള്‍ മുന്നില്‍ വരുമ്പോള്‍ ബാക്കിയുളളവരെല്ലാം പിന്നില്‍ നിന്ന് വലിക്കുന്നതിനും അപവാദ പ്രചാരണം നടത്തുന്നതിനും ഓരോ ഗ്രൂപ്പും മത്സരിക്കുകയാണെന്നും അതുകൊണ്ടാണ് പലക പൊട്ടിയ മരണക്കിണറിലെ സൈക്കിള്‍ അഭ്യാസിയാണ് സുധാകരനെന്ന് താന്‍ മുന്‍പ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.