സുധാകരന്‍ ഉള്‍പ്പെട്ടത് രാഷ്ട്രീയക്കേസിലല്ല, തട്ടിപ്പുകേസിലാണ്- എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ക്രൈംബ്രാഞ്ചിന്റെ കയ്യില്‍ ശക്തമായ തെളിവുകളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും കെ സുധാകരന്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഗൗരവമേറിയ തട്ടിപ്പുകേസിലാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആര് തെറ്റുചെയ്താലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സുധാകരന്‍ അധ്യക്ഷ പദവി ഒഴിയുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

'സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തെറ്റായ നിലപാടുകള്‍ ആര് സ്വീകരിച്ചാലും അവര്‍ നിയമത്തിനുമുന്നില്‍ വരണം. സുധാകരന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് രാഷ്ട്രീയപ്രേരിതമായ കേസിലല്ല. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ തികച്ചും ഗൗരവമേറിയ തട്ടിപ്പുകേസിലാണ്. സുധാകരന്‍ പദവിയൊഴിയണം എന്നൊന്നും ഞങ്ങള്‍ പറയില്ല. അക്കാര്യം കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. അതൊന്നും ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ല. കൃത്യമായ തെളിവുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്'- എം വി ഗോവിന്ദന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ സുധാകരനെതിരായ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പറഞ്ഞു. കോണ്‍ഗ്രസ് തെറ്റിനെ ന്യായീകരിക്കുകയാണെന്നും നിയമപരമായി നേരിടാനാണ് കോണ്‍ഗ്രസ് തയാറാവേണ്ടതെന്നും ഇപി പറഞ്ഞു. സുധാകരന് പോക്‌സോ കേസില്‍ പങ്കുണ്ടെന്ന എംവി ഗോവിന്ദന്റെ പ്രസ്താവന പാര്‍ട്ടി നിലപാടുതന്നെയാണെന്നും യുഡിഎഫ് പ്രതിഷേധങ്ങളെ മുഖവുരയ്‌ക്കെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More