സുന്ദരിയല്ലെന്നും നിറമില്ലെന്നും പലരും മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്; നടി ശോഭിത ധൂലിപാല

ഹൈദരാബാദ്: സിനിമാ മേഖലയില്‍നിന്ന് തുടക്കകാലത്ത് നേരിടേണ്ടിവന്ന വര്‍ണവിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശോഭിത ധൂലിപാല. പണ്ട് പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതിനായി ഓഡീഷനുകളില്‍ പങ്കെടുത്തപ്പോള്‍ താന്‍ സുന്ദരിയല്ലെന്നും നിറം പോരെന്നും പലരും മുഖത്തുനോക്കി പറഞ്ഞിട്ടുണ്ടെന്നും ഒട്ടേറെ തവണ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ടെന്നും ശോഭിത ധൂലിപാല പറഞ്ഞു. അത്തരം മാറ്റിനിര്‍ത്തലുകളൊന്നും സ്വപ്‌നങ്ങള്‍ പിന്തുടരുന്നതില്‍നിന്ന് തന്നെ തടഞ്ഞിരുന്നില്ലെന്നും പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശോഭിത പറഞ്ഞു.

'ഞാന്‍ സിനിമാ പശ്ചാത്തലമുളള കുടുംബത്തില്‍നിന്ന് വന്നയാളല്ല. അതുകൊണ്ടുതന്നെ ഒരുപാട് ഓഡീഷനുകളില്‍ പങ്കെടുക്കേണ്ടി വരികയും നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. കരിയറിന്റെ ആദ്യഘട്ടത്തില്‍ പരസ്യമേഖലയില്‍ എന്റെ നിറത്തെക്കുറിച്ച് സംസാരിച്ചത് എനിക്കോര്‍മ്മയുണ്ട്. പരസ്യത്തിനു ചേരുന്ന മുഖമല്ലെന്നും നിറമില്ലെന്നും എന്റെ മുഖത്തുനോക്കി പറഞ്ഞവരുണ്ട്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ആളുകളുടെ ചിന്താഗതി വളരെ ഇടുങ്ങിയതാണ്'- ശോഭിത പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോള്‍ തന്റെ രൂപത്തേക്കുറിച്ച് ആര് എന്ത് പറഞ്ഞാലും കൂടുതല്‍ സര്‍ഗാത്മകമായി പ്രവര്‍ത്തിക്കുന്നതിനാണ് താന്‍ ശ്രദ്ധ കൊടുക്കുന്നതെന്നും എങ്ങനെ ക്രിയേറ്റീവ് ആകാം എന്ന് ചിന്തിച്ച് ദിവസവും അതിനുവേണ്ടി പ്രയത്‌നിക്കുകയാണെന്നും ശോഭിത പറഞ്ഞു. ഒരു സംവിധായകന്‍ വന്ന് നിങ്ങളെ കണ്ടെത്തുന്നതിനായി കാത്തിരിക്കാതെ നിരന്തരം ഓഡീഷനുകളില്‍ പങ്കെടുത്ത് അവിടെ നമ്മുടെ നൂറുശതമാനം നല്‍കണമെന്നാണ് ഈ മേഖലയിലെത്താന്‍ ആഗ്രഹിക്കുന്നവരോട് തനിക്ക് പറയാനുളളതെന്നും ശോഭിത കൂട്ടിച്ചേര്‍ത്തു.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More