ഫ്രാന്‍സ്: കോവിഡ് കുതിപ്പിന് ശമനം

ഫ്രാന്‍സില്‍ 48 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞത് 507 പേര്‍ 

പാരിസ് :  ഫ്രാന്‍സില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടവരുടെ എണ്ണം 507. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്കില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച അവസാനിച്ച 48 മണിക്കൂറിനുള്ളില്‍ 794 പേരാണ് ഫ്രാന്‍സില്‍ മരണമടഞ്ഞത്. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരണനിരക്കില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ക്രമാനുഗതമായ കുറവില്‍ സ്ഥിരത നിനിര്‍ത്തുന്നതായാണ് വിലയിരുത്തല്‍. തിങ്കള്‍ 282, ഞായര്‍ -329, ശനി -389 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രതിദിന മരണം. ഫ്രാന്‍സ് പതുക്കെ കൊറോണ വൈറസിനെ അതിജീവിക്കുന്ന ലക്ഷണമാണ് കാണിക്കുന്നത്. ഫ്രാന്‍സില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 24,594 ആയി.

രോഗീ വര്‍ദ്ധനവ് കുറയുന്നു  

ഫ്രാന്‍സില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 926 പേരില്‍ മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ  ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,67,346 ആയി. കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി ,സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയായിരുന്ന ഫ്രാന്‍സ് മൊത്തം മരണസംഖ്യയില്‍, സ്പെയിനിനൊപ്പം എത്തിനില്‍ക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More