എ ഐ ക്യാമറ ഇടപാടിലെ കോടതി ഉത്തരവ് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി- രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പോക്കറ്റില്‍ കയ്യിട്ടുവാരാന്‍ ഉദ്ദേശിച്ച പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി നല്‍കിയ സ്‌റ്റേ ഉത്തരവെന്നും പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ആദ്യമായി എ ഐ ക്യാമറ ഇടപാടിലെ അഴിമതി പുറത്തുവിട്ടപ്പോള്‍ നിയമമന്ത്രി എന്തേ കോടതിയില്‍ പോകാത്തതെന്ന് വെല്ലുവിളിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി അഴിമതി നടന്നിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞു. അഴിമതിയുടെ തെളിവുകള്‍ ഞാന്‍ പുറത്തുവിട്ടതിനുശേഷം ഒരക്ഷരം പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ പ്രതികരണം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കുന്നു. കോടതി ഉത്തരവ് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്'- രമേശ് ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനങ്ങളൊന്നാകെ പ്രതിഷേധിച്ചിട്ടും അഴിമതിയുടെ രേഖകളും തെളിവുകളും പുറത്തുവിട്ടിട്ടും മൗനം പാലിച്ച മുഖ്യമന്ത്രിക്ക് ഇനിയെന്താണ് പറയാനുളളതെന്ന് ചോദിച്ച ചെന്നിത്തല, സര്‍ക്കാരിനെ അഴിമതി നടത്തി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. കോടതി വിധി സാധാരണ ജനങ്ങളുടെയും പാടത്തും പറമ്പിലും പണിയെടുക്കുന്നവരുടെയും കൂലിവേല ചെയ്ത് ജീവിക്കുന്നവരുടെയും വിജയമാണെന്നും പിണറായി സര്‍ക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ട, അഴിമതിക്കെതിരെ ഇനിയും പ്രതികരിക്കുകയും പോരാടുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More