നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുളള ലൈസന്‍സാണ് എസ് എഫ് ഐ മെമ്പര്‍ഷിപ്പ്- ഗവര്‍ണര്‍

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ആളിക്കത്തുന്നതിനിടെ എസ് എഫ് ഐയ്ക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലകളില്‍ നിയമനം ലഭിക്കണമെങ്കില്‍ പാര്‍ട്ടി അംഗമായിരിക്കണം എന്നതാണ് കേരളത്തില്‍ നിലവിലെ സ്ഥിതിയെന്നും യോഗ്യതയില്ലാതെ പിഎച്ച്ഡി അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗമായാല്‍ മതിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഏത് നിയമവിരുദ്ധ പ്രവര്‍ത്തനവും ചെയ്യാനുളള ലൈസന്‍സാണ് എസ് എഫ് ഐ മെമ്പര്‍ഷിപ്പെന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പെടുത്താല്‍ അധ്യാപകര്‍ വരെ ആകാമെന്നും അദ്ദേഹം പരിഹസിച്ചു. 

'ഒരു പാര്‍ട്ടിയുടെ യുവജന സംഘടനയില്‍ അംഗമാണെങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രത്യേക അധികാരങ്ങള്‍ ലഭിക്കും. യോഗ്യതയില്ലെങ്കിലും അഡ്മിഷന്‍ ലഭിക്കും. സര്‍വ്വകലാശാലകളില്‍ നിയമനം ലഭിക്കും. ദൗര്‍ഭാഗ്യവശാല്‍ ഇതാണ് ഇന്ന് സംസ്ഥാനത്തിന്റെ അവസ്ഥ. ഉന്നതവിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണ്. പകുതിയിലധികം സര്‍വ്വകലാശാലകള്‍ക്ക് നാഥനില്ല. നോമിനികളുടെ പട്ടിക പോലും ലഭിച്ചിട്ടില്ല. ഇത്തരം വിഷയങ്ങള്‍ എന്റെ മുന്നിലെത്തിയാല്‍ നടപടി സ്വീകരിക്കും'- ഗവര്‍ണര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വ്യാജന്മാരുടെ കൂടാരമായി എസ് എഫ് ഐ മാറിയെന്നും സംഘടന പിരിച്ചുവിടണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിക്ക് എന്ത് അധികാരമാണുളളതെന്നും കായംകുളം കോളേജില്‍ നിഖില്‍ തോമസിന് അഡ്മിഷന്‍ കിട്ടാന്‍ ശുപാര്‍ശ ചെയ്ത സിപിഎം നേതാവ് ആരാണെന്നും ചെന്നിത്തല ചോദിച്ചു. 'പൊലീസിനെയും ഭരണസംവിധാനത്തെയും ഉപയോഗിച്ചാണ് വ്യാജന്മാര്‍ വിലസുന്നത്. എസ് എഫ് ഐയുടെ നേതൃത്വത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കുന്ന കേന്ദ്രം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടാകണം. തെറ്റിനെ ന്യായീകരിക്കുന്നവരാണ് കൂടുതല്‍ ശിക്ഷ അര്‍ഹിക്കുന്നത്'- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 13 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More