സുധാകരന്റെ പേര് പറയാന്‍ ഡി വൈ എസ് പി ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍ മാവുങ്കല്‍

കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പേര് പറയാന്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആവശ്യപ്പെട്ടെന്ന് മോന്‍സന്‍ മാവുങ്കല്‍. സുധാകരന്‍ 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന് പറയാനാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആര്‍ റുസ്തം ആവശ്യപ്പെട്ടതെന്നും സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞു. കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കോടതിയില്‍നിന്ന് കൊണ്ടുപോകുംവഴി കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ കൊണ്ടുപോയി. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. അനൂപില്‍നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണ് എന്ന് പറയണമെന്ന് നിര്‍ബന്ധിച്ചു. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നു എന്ന് പറയണമെന്നും ആവശ്യപ്പെട്ടു'- മോന്‍സന്‍ കോടതിയില്‍ പറഞ്ഞു. മോന്‍സന്റെ പരാതി ജയില്‍ മേധാവി വഴി കോടതിയെ അറിയിക്കാന്‍ എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കി.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 12 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More