'സർവ്വകലാശാലകളിൽ ഇതല്ല ഇതിനപ്പുറവും നടക്കും, ഞാൻ നിസ്സഹായനാണ്'- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലകളെ സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും അവര്‍ യുവതലമുറയുടെ ഭാവിവെച്ചാണ് കളിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. സമ്മര്‍ദ്ദതന്ത്രമുപയോഗിച്ച് മാധ്യമങ്ങളെ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങളില്‍ താന്‍ നിസ്സഹായനാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

'യോഗ്യതയില്ലാത്തവര്‍ സര്‍വ്വകലാശാലകളില്‍ ജോലി ചെയ്യുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതുകൊണ്ടു മാത്രം ഒരാള്‍ക്ക് നിയമനം നല്‍കുകയും മുഖ്യമന്ത്രി തന്നെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ നടക്കുമെങ്കില്‍ ഇതിനപ്പുറവും നടക്കും. ഇത്തരം സംഭവങ്ങളില്‍ ഞാന്‍ നിസ്സഹായനാണ്. എനിക്ക് ഖേദിക്കാന്‍ മാത്രമേ കഴിയൂ.'- ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാധ്യമങ്ങള്‍ ഗൗരവത്തോടെ വിഷയങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ശബ്ദമുയര്‍ത്തുക, നട്ടെല്ലുണ്ടാവുക എന്നതിനപ്പുറം ഇവിടെ മറ്റൊരു പ്രശ്‌നപരിഹാരമില്ല. മാധ്യമങ്ങള്‍ വാര്‍ത്തയ്ക്കുവേണ്ടി മാത്രമാണ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. പത്രങ്ങള്‍ എഡിറ്റോറിയല്‍ എഴുതുന്നില്ല. സമ്മര്‍ദ്ദതന്ത്രമുപയോഗിച്ച് മാധ്യമങ്ങളെ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. ഭയപ്പെടുത്തി നിര്‍ത്തിയിട്ടുളള മാധ്യമങ്ങളെ എവിടെയെങ്കിലും കാണാനാവുമെങ്കില്‍ അത് കേരളത്തില്‍ മാത്രമാണ്'-ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More