ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. വാട്സ്ആപ്പിൽ ഇനി ഒരേസമയം ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കാന്‍ സാധിക്കും. ഉപയോക്താകള്‍ക്കായി ‘മൾട്ടി-അക്കൗണ്ട്' ഫീച്ചറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. വാട്സ്ആപ്പിൽ ഒരേസമയം ഒന്നിലധികം നമ്പറുകളിൽ അക്കൗണ്ടുകളുണ്ടാക്കാം. ആവശ്യമനുസരിച്ച് വാട്സ് ആപ്പ് മാറി മാറി ഉപയോഗിക്കാന്‍ ഉപയോക്താകള്‍ക്ക് സാധിക്കും. ഈ ഫീച്ചർ യാഥാർത്ഥ്യമാകുകയാണെങ്കിൽ ആദ്യം ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാകും ലഭ്യമാകുകയെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള അവസരം കമ്പനി ഒരുക്കിയിരുന്നു. മൈക്രോസോഫ്റ്റ്, ഗൂഗിള്‍ മീറ്റ്, സൂം എന്നീ വീഡിയോ കോണ്‍ഫ്രന്‍സിംഗ് ഫ്ലാറ്റ് ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമായിരുന്നു. അതെ സൗകര്യം വാട്സ് ആപ്പിലും ലഭ്യമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്. ഈയൊരു ഫീച്ചര്‍ ഉപയോഗിച്ച് വിഡിയോ കോള്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് സ്‌ക്രീനിൽ ഉള്ളടക്കം പ്രദർശിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ സ്‌ക്രീന്‍ ഷെയറിങ്ങില്‍ ഉപയോക്താവിന് പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കും. സ്വകാര്യത സംരക്ഷിക്കുന്നതിന് എപ്പോള്‍ വേണമെങ്കിലും സ്‌ക്രീന്‍ ഷെയറിങ് ഉപേക്ഷിക്കാനും ഉപയോക്താവിന് സാധിക്കുന്നവിധമാണ് സേവനം ഒരുക്കിയിരിക്കുന്നത്.