മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതില്‍ കര്‍ണാടക സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷ- കെ മുരളീധരന്‍

ഇടുക്കി: ബംഗളുരു സ്‌ഫോടനക്കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുൾ നാസർ മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതിൽ കർണാടക സർക്കാരിൽനിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. മഅ്ദനിക്കുവേണ്ട ഇടപെടൽ നടത്താൻ കേരളത്തിലെ യുഡിഎഫ് ശ്രമിക്കുമെന്നും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് മഅ്ദനിക്ക് നീതി ലഭ്യമാക്കാനായി കേരളാ നിയമസഭയിലെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണമെന്നും മുരളീധരൻ പറഞ്ഞു. മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ താലൂക്ക് മഹല്ല് കൂട്ടായ്മ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അബ്ദുൾ നാസർ മഅ്ദനിക്ക് നീതി നിഷേധിച്ചതുപോലെ പലർക്കും നീതി നിഷേധിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ജാമ്യം മാത്രമല്ല, നിരപരാധിത്വം തെളിയിച്ച് കുറ്റവിമുക്തനായി പുറത്തിറങ്ങാനുളള അവസരവും മഅ്ദനിക്ക് നൽകണം. കർണാടകയിൽ ഒരു മതേതര സർക്കാർ അധികാരത്തിൽ വന്നിട്ടുണ്ട് എന്നത് ആശ്വാസമാണ്. കഴിഞ്ഞ ബിജെപി സർക്കാർ കൊണ്ടുവന്ന മതന്യൂനപക്ഷ വിരുദ്ധ നിയമങ്ങൾ ഇല്ലായ്മ ചെയ്യാനുളള തീരുമാനം മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതിൽ കർണാടക സർക്കാരിൽനിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷ'- കെ മുരളീധരൻ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

'സുപ്രീംകോടതി അനുവദിച്ചിട്ടും മഅ്ദനിക്ക് കുടുംബാംഗങ്ങളെ കാണാൻ സാധിച്ചിട്ടില്ല. ആദ്യമായാണ് 60 ലക്ഷം കെട്ടിവെച്ച് പുറത്തിറങ്ങാം എന്ന ഉത്തരവ് കേൾക്കുന്നത്. അദാനിക്കും അംബാനിക്കും മാത്രം കഴിയുന്നതാണിത്. സാധാരണക്കാരന് ഓർക്കാൻപോലും സാധിക്കാത്ത തുക. പത്തുനേരം ഭക്ഷണം കഴിച്ചാലും ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ചാലും ഇത്ര തുകയാവില്ല. ജാമ്യകാലാവധി അവസാനിക്കുകയാണ്. ഈ നീതിനിഷേധത്തിനെതിരെ ഒരുമിച്ച് നിൽക്കേണ്ടതുണ്ട്'-മുരളീധരൻ കൂട്ടിച്ചേർത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More