പത്തെന്ന് കേന്ദ്രം, നാലെന്ന് ബംഗാള്‍; കേന്ദ്രം തയ്യാറാക്കിയ റെഡ്‌സോണ്‍ പട്ടിക തള്ളി

കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ റെഡ്‌സോണ്‍ പട്ടിക പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തള്ളി. 4 കോവിഡ് റെഡ്സോണുകൾ മാത്രമേ സംസ്ഥാനത്ത് ഉള്ളൂവെന്നാണു ബംഗാൾ സർക്കാരിന്റെ നിലപാട്. കേന്ദ്രം പുറത്തിറക്കിയ പട്ടികയില്‍ 10 എണ്ണമാണ് ഉള്ളത്. ജില്ലകളെ റെഡ്‌സോണ്‍ ആയി മാറ്റുന്നതിനുള്ള കേന്ദ്രത്തിന്റെ മാനദണ്ഡങ്ങളെ എതിര്‍ത്ത് ബംഗാള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിവേക് കുമാര്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് കത്തെഴുതിയിട്ടുമുണ്ട്. ആകെ 23 ജില്ലകളാണ്  പശ്ചിമ ബംഗാളില്‍ ഉള്ളത്.

'സംസ്ഥാനങ്ങളുമായി കാബിനറ്റ് സെക്രട്ടറി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പശ്ചിമബംഗാളിലെ 10 ജില്ലകളെയാണ് ചുവന്ന മേഖലയായി പ്രഖ്യാപിച്ചിരുന്നത്. ഇത് തെറ്റാണ്. റെഡ്സോണുകൾ തരംതിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ തന്നെ നിലവിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കൊൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനാസ്, പുർബ മെഡിനിപുർ എന്നീ നാലു ജില്ലകൾ മാതമാണ് റെഡ് സോണില്‍ വരുക' എന്ന് ബംഗാളിലെ ആരോഗ്യ സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്തിൽ പറയുന്നു. 

Contact the author

News Desk

Recent Posts

National Desk 16 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 23 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More