തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ച് കൈവെട്ട് കേസിലെ ഇര പ്രൊഫ.ജോസഫ്

തന്റെ കൈ വെട്ടിമാറ്റിയതിന് കാരണമായി പറയുന്ന ചോദ്യപേപ്പറിന്‍റെ കാര്യത്തിൽ താൻ തെറ്റു ചെയ്തതായി ഇപ്പോഴും കരുതുന്നില്ലെന്ന് പ്രൊഫസർ ടി.ജെ.ജോസഫ് വ്യക്തമാക്കുന്നു. 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന പേരിൽ പ്രൊഫ. ജോസഫ് എഴുതിയ ആത്മകഥയിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കുന്നത്. ചോദ്യപേപ്പറിൽ ഒരനൗചിത്യവുമില്ല. മുഹമ്മദ് എന്നത് കേരളത്തിലെ ഒരു സാധാരണ പേരാണ്. ഇതു പ്രവാചകന്റെതാണെന്ന് തെറ്റിദ്ധരിച്ചവർക്കാണ് തെറ്റുപറ്റിയത്. പ്രവാചകനെ സൂചിപ്പിക്കുമ്പോൾ നാം പതിവായി മുഹമ്മദ് നബിയെന്നൊ, പ്രവാചകൻ മുഹമ്മദ് എന്നോ മാത്രമെ പറയാറുള്ളൂവെന്നും തന്റെ നിലപാടുകൾ വിശദീകരിച്ചു കൊണ്ട് പ്രഫസർ വ്യക്തമാക്കുന്നു.

മതസ്പർദ്ധ വളർത്തിയെന്നാരോപിച്ച് പൊലീസ് ചാർജു ചെയ്ത കേസ് 20l3 ൽത്തന്നെ കോടതി തള്ളിയതാണ്.അതിനു ശേഷവും തനിയ്ക്കെതിരായ നടപടി കോളേജ് മാനേജ്മെന്റ് പിൻവലിയ്ക്കാതിരുന്നതാണ് പ്രശ്നങ്ങൾ ആളിക്കത്തിക്കാൻ കാരണമായത്.

തന്റെ നിലപാടിൽ അസ്വാഭാവികതയില്ലെന്ന് പറയാൻ കോളജ് അധികൃതർ തയ്യാറായിരുന്നുവെങ്കിൽ ഇത്ര കൊടിയ അനീതിക്ക് താൻ പാത്രമാകുമായിരുന്നില്ലെന്നും ആത്മകഥയിൽ പ്രഫസർ ചൂണ്ടിക്കാട്ടുന്നു. 'സമാനതകളില്ലാത്ത അനീതിയാണ് എനിക്ക് നേരിടേണ്ടിവന്നത്‌. ആർക്കും ഇത്ര കടുത്ത അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയാണ് തനിക്കുള്ളത്. അക്കാരണത്താൽ മാത്രമാണ് 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന പേരിൽ ആത്മകഥ എഴുതാൻ താൻ തയാറായത്'- ആമുഖത്തിൽ പ്രൊഫ.ടി.ജെ ജോസഫ് പറഞ്ഞു വെയ്ക്കുന്നു.

2010-ലാണ് പള്ളിയിൽ പോയി മടങ്ങുംവഴി മത തീവ്രവാദികളാൽ പ്രഫസർ അക്രമിയ്ക്കപ്പെട്ടത്. അക്രമികൾ അദ്ദേഹത്തിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. ചികിത്സയിയിൽ കഴിയവെ കോളേജ് മാനേജ്മെൻറ് അദ്ദേഹത്തെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ കടുത്ത ദാരിദ്ര്യത്തിലും മാനസികവ്യഥയിലും കുടുംബം അകപ്പെടുകയായിരുന്നു. ഇത് താങ്ങാനാവാതെ വർഷങ്ങൾക്ക് മുൻപ് പ്രൊഫസറുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. ഡി.സി ബുക്സാണ് പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥയായ 'അറ്റുപോകാത്ത ഓർമ്മകൾ'' പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More