ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം വേദനിപ്പിച്ചെന്ന് ഒളിമ്പ്യന്‍ സാക്ഷി മാലിക്ക്. 'രാജ്യത്തിനായി മെഡലുകള്‍ നേടിയപ്പോള്‍ അദ്ദേഹം (മോദി) ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് ക്ഷണിച്ചു. വളരെയധികം സ്‌നേഹത്തോടും ബഹുമാനത്തോടുംകൂടിയാണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു'- സാക്ഷി മാലിക്ക് പറഞ്ഞു. ബിബിസി ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.
'പ്രധാനമന്ത്രിയുടെ മൗനം ഞങ്ങളെ വേദനിപ്പിച്ചു. നാല്‍പ്പതു ദിവസത്തോളം ഞങ്ങള്‍ തെരുവിലായിരുന്നു. ഞങ്ങള്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നിട്ടും മൗനം പാലിച്ചു. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടുകയും അന്വേഷണം നിഷ്പക്ഷമായാണ് നടക്കുന്നതെന്ന് ഉറപ്പാക്കുകയും വേണം'- സാക്ഷി മാലിക്ക് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബ്രിജ് ഭൂഷനെതിരായ നടപടികള്‍ എത്രത്തോളം ശക്തമാണ് എന്നതിനെ ആശ്രയിച്ചായിരിക്കും തങ്ങള്‍ സമരപരിപാടികള്‍ തീരുമാനിക്കുകയെന്നും നീതിക്കുവേണ്ടിയുളള പോരാട്ടം അവസാനിപ്പിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രിജ് ഭൂഷനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന് സാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു.