ബിജെപിയുടെ ഭീഷണി രാഷ്ട്രീയത്തെ ഞങ്ങള്‍ക്ക് ഭയമില്ല- ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ബിജെപി സര്‍ക്കാരിന്റെ ഭീഷണി രാഷ്ട്രീയത്തെ ഡിഎംകെയ്ക്ക് ഭയമില്ലെന്നും മന്ത്രിയുടെ അറസ്റ്റിനെ നിയമപരമായി നേരിടുമെന്നും ഉദയനിധി പറഞ്ഞു. മന്ത്രി സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനുപിന്നാലെ മാധ്യമങ്ങളോടായിരുന്നു ഉദയനിധിയുടെ പ്രതികരണം. 'സെന്തില്‍ ബാലാജി ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ട്. അദ്ദേഹത്തിന്റെ അറസ്റ്റ് ബിജെപിയുടെ പ്രതികാര നടപടിയാണ്. ഡിഎംകെ സര്‍ക്കാര്‍ ബിജെപിയുടെ ഈ വിരട്ടലും ഭീഷണിയും കണ്ട് ഭയപ്പെടുന്നവരല്ല. മന്ത്രിക്കെതിരായ കേസ് ഞങ്ങള്‍ നിയമപരമായി നേരിടും'- ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. 

ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂര്‍ നീണ്ട റെയ്ഡിനും ചോദ്യംചെയ്യലിനും പിന്നാലെ ഇന്ന് പുലര്‍ച്ചെയോടെയാണ് അറസ്റ്റ് ചെയ്തത്. അതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വാഹനത്തില്‍ കയറ്റുന്നതിനിടെ കരയുന്ന മന്ത്രിയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, ഇവി വേലു, മാ സുബ്രമണ്യന്‍ എന്നിവര്‍ സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ജയലളിതയുടെ ഭരണകാലത്ത് 2011 മുതല്‍ 2015 വരെ ഗതാഗത മന്ത്രിയായിരുന്ന സെന്തില്‍ ബാലാജി 2018-ലാണ് ഡിഎംകെയില്‍ ചേര്‍ന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 12 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More